സൗഹൃദമല്‍സരം; പോര്‍ച്ചുഗലിനും ജര്‍മ്മനിക്കും സമനില; ഇറ്റലിക്ക് ജയം
മറ്റൊരു മല്‍സരത്തില്‍ ജര്‍മ്മനിയെ തുര്‍ക്കി സമനിലയില്‍ തളച്ചു.
ലിസ്ബണ്‍: പോര്‍ച്ചുഗല്‍-സ്‌പെയിന്‍ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.മല്‍സരത്തില്‍ സ്‌പെയിന്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ പിറന്നില്ല. ടീനേജ് താരം അന്‍സു ഫാത്തിയും സ്‌പെയിനിനായി കളിച്ചു. ക്രിസ്റ്റിയാനോ റൊണാള്‍ഡയുടെ നിറം മങ്ങിയ പ്രകടനത്തിനാണ് മല്‍സരം സാക്ഷ്യം വഹിച്ചത്. പോര്‍ച്ചുഗലിനായി ഫ്‌ളിക്‌സ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരും കളിച്ചു. മറ്റൊരു മല്‍സരത്തില്‍ ജര്‍മ്മനിയെ തുര്‍ക്കി സമനിലയില്‍ തളച്ചു. 3-3നാണ് തുര്‍ക്കി ജര്‍മ്മന്‍ പടയെ പിടിച്ചുകെട്ടിയത്. ഡ്രാക്‌സല്‍ര്‍, നുഹൗസ്, വാല്‍ഷമിഡറ്റ് എന്നിവരാണ് ജര്‍മ്മനിക്കായി സ്‌കോര്‍ ചെയ്തത്. തുഫാന്‍ കരാക്കാ, കരാമന്‍ എന്നിവരാണ് തുര്‍ക്കിയ്ക്കായി സ്‌കോര്‍ ചെയ്തവര്‍. കരാമന്റെ ഇഞ്ചുറി ടൈം ഗോളാണ് അവര്‍ക്ക് സമനില നല്‍കിയത്. മാള്‍ഡൊവയെ എതിരില്ലാത്ത ആറ് ഗോളിനാണ് ഇറ്റലി തോല്‍പ്പിച്ചത്. ക്രിസ്റ്റന്റേ, കപ്പാറ്റൂ, ഷരാവൈ, ബെറാര്‍ഡി എന്നിവരാണ് ഇറ്റലിയ്ക്കായി വലകുലിക്കിയവര്‍.ഗ്രീസിനെ ഓസ്ട്രിയ 2-1ന് തോല്‍പ്പിച്ചു.