പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിന് സമനില; ആഴ്‌സണലിനെ തറപ്പറ്റിച്ച് വില്ല

വാറ്റ്കിന്‍സിന്റെ ഇരട്ട ഗോള്‍ മികവില്‍ ആസ്റ്റണ്‍ വില്ല ആഴ്‌സണലിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു.

Update: 2020-11-09 03:40 GMT
പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിന് സമനില; ആഴ്‌സണലിനെ തറപ്പറ്റിച്ച് വില്ല


ഈത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കരുത്തന്‍മാര്‍ തമ്മിലുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചു. ലിവര്‍പൂളിനെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് സമനിലയില്‍ പിടിച്ചത്. മുഹമ്മദ് സലാഹിലൂടെ 13ാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡെടുത്തെങ്കിലും ഗബ്രിയേല്‍ ജീസസിലൂടെ 31ാം മിനിറ്റില്‍ സിറ്റി തിരിച്ചടിച്ചു. തുടര്‍ന്ന് ഗോളിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഇരുഭാഗം നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു. മറ്റൊരു മല്‍സരത്തില് വാറ്റ്കിന്‍സിന്റെ ഇരട്ട ഗോള്‍ മികവില്‍ ആസ്റ്റണ്‍ വില്ല ആഴ്‌സണലിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. സാക്കയാണ് മറ്റൊരു ഗോള്‍ നേടിയത്. കരുത്തരായ ആഴ്‌സണലിന് ഒന്ന് പൊരുതാന്‍ പോലും വിടാതെയാണ് വില്ല കളിച്ചത്. വോള്‍വ്‌സിനെ ഏക ഗോളിന് ലെസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചു. വാര്‍ഡിയാണ് ലെസ്റ്ററിന്റെ ഏക ഗോള്‍ നേടിയത്. ടോട്ടന്‍ഹാം എതിരില്ലാത്ത ഒരു ഗോളിന് വെസ്റ്റ് ബ്രൂമിനെയും തോല്‍പ്പിച്ചു. ഹാരി കെയ്‌നിന്റെ ഗോളാണ് സ്പര്‍സിന് ജയമുറപ്പിച്ചത്.






Tags:    

Similar News