നേഷന്‍സ് ലീഗ്; പോര്‍ച്ചുഗലിന് ചെക്ക് പരീക്ഷണം; സ്പെയിനിന് സ്വിസ് വെല്ലുവിളി
രണ്ട് മല്‍സരങ്ങളും രാത്രി 12.15ന് തുടങ്ങും.
ലിസ്ബണ്‍: നേഷന്‍സ് ലീഗില്‍ ഇന്ന് പോര്‍ച്ചുഗല്‍ ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. ലീഗില്‍ പോര്‍ച്ചുഗല്‍ ഏഴ് പോയിന്റുമായി രണ്ടാം സ്ഥാനത്തും ചെക്ക് നാല് പോയിന്റുമായി നാലാം സ്ഥാനത്തുമാണ്. പാട്രിസിയോ, ഡലോട്ട്, ഡയസ്സ്, പെരേരാ, മെന്‍ഡിസ്, നെവസ്, കാര്‍വാലോ, ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, റൊണാള്‍ഡോ, ലിയോ എന്നിവര്‍ പോര്‍ച്ചുഗലിന്റെ പ്ലേയിങ് ഇലവനില്‍ ഇറങ്ങും.
ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ സ്പെയിന് സ്വിറ്റ്സര്‍ലന്റിനെ നേരിടും. സ്പെയിന് ഗ്രൂപ്പില്‍ ഒന്നാമതും സ്വിസ് അവസാന സ്ഥാനത്തുമാണ്. രണ്ട് മല്‍സരങ്ങളും രാത്രി 12.15ന് തുടങ്ങും.