പിഎസ്ജിക്ക് വമ്പന്‍ തിരിച്ചടി; മെസ്സിക്കെതിരേ നെയ്മറില്ല
ചാംപ്യന്‍സ് ലീഗിലെ പ്രീക്വാര്‍ട്ടര്‍ മല്‍സരം ബാഴ്സാ തട്ടകത്തിലാണ് നടക്കുന്നത്.
പാരിസ്: ചാംപ്യന്‍സ് ലീഗില്‍ അടുത്ത ആഴ്ച ബാഴ്സയ്ക്കെതിരേ കളിക്കാന്‍ പിഎസ്ജി സൂപ്പര്‍ താരം നെയ്മര്‍ ഉണ്ടാവില്ലെന്ന് സൂചന. കഴിഞ്ഞ ദിവസം ഫ്രഞ്ച് കപ്പില്‍ കെയ്നെതിരായ മല്‍സരത്തിലാണ് നെയ്മറുടെ തുടയെല്ലിന് പരിക്കേറ്റത്. തുടര്‍ന്ന് 56ാം മിനിറ്റില്‍ താരം കളം വിട്ടിരുന്നു. പരിക്ക് സാരമുള്ളതാണെന്ന് പിഎസ്ജി അറിയിച്ചു. എന്നാല്‍ എത്ര ദിവസം താരം പുറത്തിരിക്കേണ്ടി വരുമെന്ന് ക്ലബ്ബ് വ്യക്തമാക്കിയിട്ടില്ല. നേരത്തെ പരിക്കേറ്റ നെയ്മര്‍ അടുത്തിടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്. ബാഴ്സലോണയ്ക്കെതിരായ ചാംപ്യന്‍സ് ലീഗിലെ പ്രീക്വാര്‍ട്ടര്‍ മല്‍സരം സ്പെയിനില്‍ ബാഴ്സാ തട്ടകത്തിലാണ് നടക്കുന്നത്. ഈ മാസം 16ന് നടക്കുന്ന മല്‍സരത്തിന് മുമ്പ് നെയ്മര്‍ പരിക്ക് മാറി തിരിച്ചെത്തുന്ന കാര്യം സംശയത്തിലാണ്. ഉറ്റസൂഹൃത്തുക്കളായ മെസ്സി, നെയ്മര്‍ എന്നിവര്‍ നേര്‍ക്ക് നേരെ വരുന്ന പോരാട്ടമാണ് ഇതോടെ ഇല്ലാതായത്. കഴിഞ്ഞ ആഴ്ച നടന്ന മല്‍സരത്തില്‍ പരിക്കേറ്റ സ്ട്രൈക്കര്‍ ഡി മരിയയും ടീമിന് പുറത്താണ്.
ഫ്രഞ്ച് കപ്പില്‍ കെയ്നെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് പിഎസ്ജി അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. നെയ്മറുടെ അസിസ്റ്റില്‍ 49ാം മിനിറ്റിലാണ് കീന്‍ വിജയഗോള്‍ നേടിയത്.