എക്‌സ്ട്രാ ടൈമിലും ഒപ്പത്തിനൊപ്പം; ഫൈനല്‍ ഷൂട്ടൗട്ടിലേക്ക്

Update: 2022-12-18 15:31 GMT


ദോഹ: ലോകകപ്പ് ഫൈനല്‍ മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക്. നിശ്ചിത സമയത്ത് ഇരുടീമും രണ്ട് ഗോള്‍ വീതം അടിച്ച് മല്‍സരം സമനിലയില്‍ പിരിയുകയായിരുന്നു. ലയണല്‍ മെസ്സിയാണ് (23)അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടിയത്. പെനാല്‍റ്റിയിലൂടെയാണ് ഗോള്‍. താരത്തിന്റെ ലോകകപ്പിലെ ആറാം ഗോളാണ്. രണ്ടാം ഗോള്‍ ഡി മരിയയുടെ(36) വകയാണ്. ഫ്രാന്‍സിന്റെ രണ്ട് ഗോളും കിലിയന്‍ എംബാപ്പെയുടെ വകയാണ്. 81, 82 മിനിറ്റുകളിലാണ് എംബാപ്പെ ഗോള്‍ നേടിയത്. തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ മെസ്സിയും എംബാപ്പെയും ഓരോരോ ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. തുടര്‍ന്ന് നിശ്ചിത സമയം അവസാനിക്കുകയായിരുന്നു.





Tags:    

Similar News