സ്പാനിഷ് ലീഗില്‍ റയലിന് തോല്‍വി; റാമോസിന് ചുവപ്പില്‍ റെക്കോഡ്
കേസിമറോയിലൂടെ 25ാം മിനിറ്റില്‍ റയലാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍, രണ്ടാം പകുതിയില്‍ 65ാം മിനിറ്റില്‍ ജിറോണ സമനില ഗോള്‍ നേടി. റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ ഫൗളിലൂടെ കിട്ടിയ പെനാല്‍റ്റി ജിറോണാ താരം ക്രിസ്ത്യന്‍ സ്റ്റുവാനി ഗോളാക്കി.
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ജിറോണയ്‌ക്കെതിരേ റയല്‍ മാഡ്രിഡിന് തോല്‍വി. 2-1നാണ് 15ാം സ്ഥാനത്തുള്ള ജിറോണ റയലിനെ തോല്‍പ്പിച്ചത്. ഈ മല്‍സരത്തിലൂടെ അത്‌ലറ്റിക്കോ മാഡ്രിഡിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താമെന്ന് റയലിന്റെ മോഹത്തിന് തിരിച്ചടിയായി. കേസിമറോയിലൂടെ 25ാം മിനിറ്റില്‍ റയലാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍, രണ്ടാം പകുതിയില്‍ 65ാം മിനിറ്റില്‍ ജിറോണ സമനില ഗോള്‍ നേടി. റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ ഫൗളിലൂടെ കിട്ടിയ പെനാല്‍റ്റി ജിറോണാ താരം ക്രിസ്ത്യന്‍ സ്റ്റുവാനി ഗോളാക്കി. തുടര്‍ന്ന് 75ാം മിനിറ്റില്‍ ജിറോണയുടെ മന്‍സാനേരാ രണ്ടാം ഗോള്‍ നേടി.
അതിനിടെ, ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. 65ാം മിനിറ്റില്‍ ഒരു മഞ്ഞക്കാര്‍ഡും തുടര്‍ന്ന് മല്‍സരം ശേഷിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ബൈസൈക്കിള്‍ കിക്കെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു ജിറോണതാരത്തെ ചവിട്ടിയതിന് മഞ്ഞയ്ക്കും പിന്നീട് ചുവപ്പുകാര്‍ഡിനും വഴിയൊരുക്കുകയും ചെയ്തു. ചുവപ്പുകാര്‍ഡില്‍ റെക്കോഡുള്ള റാമോസിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ ചുവപ്പ് കാര്‍ഡാണിത്. കഴിഞ്ഞ വര്‍ഷം താരത്തിന് ഒറ്റ ചുവപ്പ് കാര്‍ഡും കിട്ടിയിരുന്നില്ല. റയല്‍ മാഡ്രിഡ് കരിയറിലെ താരത്തിന്റെ 25ാം ചുവപ്പ് കാര്‍ഡിനാണ് റയലിന്റെ തട്ടകം സാക്ഷിയായത്.
സ്പാനിഷ് ലീഗില്‍ മാത്രം 20 ചുവപ്പ് കാര്‍ഡാണ് റാമോസ് വാരിക്കൂട്ടിയത്. ലീഗില്‍ ആദ്യമായാണ് ഒരു താരത്തിന് 20 ചുവപ്പ് കാര്‍ഡ് ലഭിക്കുന്നത്. റയലിനായും ആദ്യമായാണ് ഒരുതാരം 20 ചുവപ്പ് കാര്‍ഡ് വാങ്ങുന്നത്. ലീഗിലെ മറ്റ് മല്‍സരങ്ങളില്‍ വലന്‍സിയ എസ്പാനിയോള്‍ മല്‍സരം ഗോള്‍രഹിത സമനിലയിലും റയല്‍ ബെറ്റിസ് ആല്‍വ്‌സ് മല്‍സരം 1-1 സമനിലയിലും അവസാനിച്ചു. നാലാം സ്ഥാനത്തുള്ള സെവിയ്യയെ 18ാം സ്ഥാനത്തുള്ള വിയ്യാറല്‍ 3-0ന് തോല്‍പ്പിച്ചു.