ബ്ലാക്ക്‌മെയില്‍ കേസ്; ബെന്‍സിമ വിചാരണ നേരിടണം

കേസിനെ തുടര്‍ന്ന് ബെന്‍സിമയെ ഫ്രഞ്ച് ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു.

Update: 2021-01-08 14:21 GMT


പാരിസ്: 2015ല്‍ നടന്ന വിവാദമായ ബ്ലാക്ക്‌മെയില്‍ കേസില്‍ റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ കരിം ബെന്‍സിമ വിചാരണ നേരിടണം. കേസില്‍ അടുത്താഴ്ച തുടരുന്ന വിചാരണയില്‍ മുന്‍ ഫ്രഞ്ച് താരം കൂടിയായ ബെന്‍സിമ ഹാജരകണമെന്ന് ഫ്രഞ്ച് കോടതി വ്യക്തമാക്കി. ഫ്രഞ്ച് ടീമിലെ സഹതാരമായ മാത്യൂ വല്‍ബുനെയും കേസില്‍ ഹാജരകണം. ഇരുവരും ചേര്‍ന്ന വിവാദമായ സെക്‌സ് ടേപ്പ് കേസ് 2015ലാണ് നടന്നത്. ഇതിന്റെ വിചാരണയാണ് അടുത്താഴ്ച ആരംഭിക്കുന്നത്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും കേസ് അന്വേഷിച്ച ഒരു പോലിസ് ഉദ്ദ്യോഗസ്ഥനാണ് തന്നെ അകാരണമായി കേസില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് ബെന്‍സിമയുടെ വാദം. കേസിനെ തുടര്‍ന്ന് ബെന്‍സിമയെ ഫ്രഞ്ച് ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് താരം ഫ്രാന്‍സ് ടീമില്‍ ഇതുവരെ ഇടം നേടിയിട്ടില്ല. അള്‍ജീരിയന്‍ വംശജനായ ബെന്‍സിമ അള്‍ജീരിയന്‍ പൗരത്വത്തിനായി ശ്രമിച്ചിരുന്നു. അള്‍ജീരിയന്‍ ടീമിനായി കളിക്കാനാണ് താരത്തിന്റെ തീരുമാനം. എന്നാല്‍ ഫ്രാന്‍സില്‍ ഒരു പൗരത്വത്തിന് മാത്രമാണ് സാധുത. മറ്റൊരു രാജ്യത്തിന്റെ പൗരത്വം നേടുമ്പോള്‍ ഫ്രഞ്ച് പൗരത്വം ഉപേക്ഷിക്കേണ്ടതുണ്ട്. റയലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ആണ് ബെന്‍സിമ. ബെന്‍സിമ ടീമില്‍ തിരിച്ചെടുക്കണമെന്ന് മുന്‍ ഫ്രഞ്ച് താരവും റയല്‍ മാഡ്രിഡ് കോച്ചുമായ സിദാന്‍ ഫ്രഞ്ച് എഫ് എയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.



Tags:    

Similar News