നെയ്മറുടെ പ്രകടനം ഫലം കണ്ടില്ല; കോപ്പ ഡെ ഫ്രാന്‍സ് കിരീടം റെന്നസിന്
എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയ മല്‍സരത്തില്‍ പിഎസ്ജിയെ തകര്‍ത്ത് റെന്നസ് കിരീടത്തില്‍ മുത്തമിട്ടു. 2014ന് ശേഷം ആദ്യമായാണ് പിഎസ്ജി അല്ലാതെ മറ്റൊരു ടീം ഈ കിരീടം നേടുന്നത്. 1971ന് ശേഷം റെന്നസ് ആദ്യമായാണ് കോപ്പാ കിരീടം നേടുന്നത്.
പാരിസ്: പരിക്കിന് ശേഷം ടീമില്‍ തിരിച്ചെത്തിയ പിഎസ്ജി താരം നെയ്മറുടെ ഗോള്‍ നേട്ടം കോപ്പാ ഡെ ഫ്രാന്‍സ് കിരീടപോരില്‍ റെന്നസിനെതിരേ ഫലം കണ്ടില്ല. എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയ മല്‍സരത്തില്‍ പിഎസ്ജിയെ തകര്‍ത്ത് റെന്നസ് കിരീടത്തില്‍ മുത്തമിട്ടു. 2014ന് ശേഷം ആദ്യമായാണ് പിഎസ്ജി അല്ലാതെ മറ്റൊരു ടീം ഈ കിരീടം നേടുന്നത്. 1971ന് ശേഷം റെന്നസ് ആദ്യമായാണ് കോപ്പാ കിരീടം നേടുന്നത്. 2-2 സമനിലയിലായതിന് തുടര്‍ന്ന് എക്‌സ്ട്രാ ടൈമിലേക്ക് മല്‍സരം നീങ്ങി. തുടര്‍ന്ന് ഗോള്‍ നേടാത്തതിനെ തുടര്‍ന്ന് മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ പിഎസ്ജിയെ 6-5ന് റെന്നസ് തോല്‍പ്പിച്ചു.
പിഎസ്ജിയുടെ ആറാം കിക്കെടുത്ത് എന്‍കുങ്കുവിന് പിഴയ്ക്കുകയായിരുന്നു. മല്‍സരത്തില്‍ 118ാം മിനിറ്റില്‍ പിഎസ്ജി താരം എംബപ്പേയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചു. അപകടകരമായ ഫൗള്‍ നടത്തിയതിനെ തുടര്‍ന്നാണിത്. ആല്‍വസ് ഡി സില്‍വ(13), നെയ്മര്‍ (21) എന്നിവരാണ് ആദ്യപകുതിയില്‍ പിഎസ്ജിയെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് പിഎസ്ജി താരം കിംബാപ്പെയുടെ 40ാം മിനിറ്റിലെ സെല്‍ഫ് ഗോളാണ് റെന്നസിന് ലീഡ് നല്‍കിയത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ 66ാം മിനിറ്റില്‍ സിറ്റോ റെന്നസിന്റെ സമനില ഗോള്‍ നേടി. ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പുറത്തായതിന് ശേഷം കോപ്പാ ഡെ ഫ്രാന്‍സ് കിരീടവും നഷ്ടമായത് പിഎസ്ജിക്ക് കനത്ത ആഘാതമാണുണ്ടാക്കിയത്. ജനുവരിയില്‍ പരിക്കേറ്റ നെയ്മറുടെ തിരിച്ചുവരവിലെ ആദ്യമല്‍സരമാണ് റെന്നസിനെതിരേ നടന്നത്. മല്‍സരത്തിലുടനീളം നെയ്മര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.