ലിവര്‍പൂള്‍ താരങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വംശീയാധിക്ഷേപം
അര്‍നോള്‍ഡ്, നാബി കീറ്റ, സാദിയോ മാനെ എന്നീ താരങ്ങള്‍ക്ക് നേരെയാണ് ആക്ഷേപം.
ആന്‍ഫീല്‍ഡ്: യൂറോപ്പ്യന്‍ ഫുട്‌ബോളില്‍ വംശീയാധിക്ഷേപം തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ ദിവസം ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനോട് പരാജയപ്പെട്ട ലിവര്‍പൂള്‍ ടീമിലെ മൂന്ന് പ്രമുഖ താരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആക്ഷേപത്തിനിരയായത്. അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, നാബി കീറ്റ, സാദിയോ മാനെ എന്നീ താരങ്ങള്‍ക്ക് നേരെയാണ് ആക്ഷേപം. വംശീയമായി അധിക്ഷേപിക്കുന്ന ഇമോജികള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഇവര്‍ക്ക് അയച്ചാണ് ഇത്തവണ താരങ്ങളെ ആക്ഷേപിച്ചത്. കുറ്റവാളികളെകള്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കണമെന്ന് ലിവര്‍പൂള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാദിയോ മാനെ, നാബി കീറ്റ എന്നിവര്‍ മുമ്പും വംശീയമായി അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ വലന്‍സിയ താരങ്ങളും ആക്ഷേപത്തിന് ഇരയായിരുന്നു. വംശീയാധിക്ഷേപത്തിനെതിരേ ഫ്രഞ്ച് ഇതിഹാസം തിയറി ഹെന്ററി, വെയ്ല്‍സ് താരം ഗെരത് ബെയ്ല്‍ എന്നിവര്‍ സോഷ്യല്‍ മീഡിയഉപേക്ഷിച്ച് പ്രതിഷേധിച്ചിരുന്നു. സമ്പൂര്‍ണ്ണമായി സോഷ്യല്‍ മീഡിയ ഉപേക്ഷിച്ച് കായികമേഖലയിലുള്ളവര്‍ ഇതൊരു ക്യാപയിനായി നടത്തണമെന്നും താരങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.