ദക്ഷിണ മേഖല, ദേശീയ അന്തര്‍ സര്‍വ്വ കലാശാല ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജില്‍ അഞ്ചു മുതല്‍ 16 വരെ
95 സര്‍വകലാശാല ടീമുകളാണ് അഞ്ചു ഗ്രൗണ്ടുകളിലായി നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ പങ്കെടുക്കുന്നത്.പ്രധാന മല്‍സരങ്ങള്‍ മാര്‍ അത്തനേഷ്യസ് കോളജ് കാംപസിലെ മൂന്നു ഗ്രൗണ്ടുകളില്‍ കൂടാതെ പിണ്ടിമന ടി വി ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലും, മുവാറ്റുപുഴ മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലും ആയിട്ടാണ് മല്‍സരങ്ങള്‍ ക്രമികരിച്ചിരിക്കുന്നത്
കൊച്ചി: ദക്ഷിണ മേഖല, ദേശീയ അന്തര്‍ സര്‍വ്വ കലാശാല പുരുഷ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് മഹാത്മാ ഗാന്ധി സര്‍വ്വ കലാശാലയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 5 മുതല്‍ 16 വരെ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജില്‍ നടക്കും. 95 സര്‍വകലാശാല ടീമുകളാണ് അഞ്ചു ഗ്രൗണ്ടുകളിലായി നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ പങ്കെടുക്കുന്നത്.പ്രധാന മല്‍സരങ്ങള്‍ മാര്‍ അത്തനേഷ്യസ് കോളജ് കാംപസിലെ മൂന്നു ഗ്രൗണ്ടുകളില്‍ കൂടാതെ പിണ്ടിമന ടി വി ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലും, മുവാറ്റുപുഴ മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലും ആയിട്ടാണ് മല്‍സരങ്ങള്‍ ക്രമികരിച്ചിരിക്കുന്നത്.
ദക്ഷിണേന്ത്യയിലെ 95 സര്‍വ്വകലാശാലകളില്‍ നിന്നുള്ള ടീമുകളാണ് ജനുവരി അഞ്ചു മുതല്‍ ഒന്‍പത് വരെ നടക്കുന്ന ദക്ഷിണമേഖല ദേശീയ സര്‍വ്വകലാശാല ഫുട്ബാള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
നാലു മേഖലാ ചാംപ്യന്‍ഷിപ്പുകളില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി ക്വാളിഫൈ ചെയ്യുന്ന ടീമുകളാണ് തുടര്‍ന്ന് ജനുവരി 12 മുതല്‍ 16 വരെ നടക്കുന്ന ദേശീയ അന്തര്‍ സര്‍വ്വകലാശാല ഫുട്ബാള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുക.ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ജനുവരി അഞ്ചിന് വൈകുന്നേരം നാലിന് മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ പ്രഫ. സാബുതോമസ് നിര്‍വ്വഹിക്കും. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ അധ്യക്ഷത വഹിക്കും.എം പി ഡീന്‍ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തും.
ദക്ഷിണ മേഖലാ ചാംപ്യന്‍ഷിപ്പ് ജനവരി 10ന് സമാപിക്കും. അന്ന് വൈകിട്ട് മാര്‍ അത്തനേഷ്യസ് കോളജ് ഫുട്ബാള്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സമാപന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യാതിഥിയായിരിക്കും. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം പ്രഫ. പി ഹരികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. മാര്‍ അത്തനേഷ്യസ് കോളജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് ചടങ്ങില്‍ സംസാരിക്കും.
ദേശീയ അന്തര്‍ സര്‍വ്വകലാശാല ഫുട്‌ബോള്‍ (ആണ്‍ കുട്ടികള്‍) ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ജനവരി 12 ന് വൈകുന്നേരം നാലിന് നിയസഭാ പ്രതിപക്ഷ നേതാവ് വി ഡി. സതീശന്‍ നിര്‍വ്വഹിക്കും. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ. ബിജു തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ മുഖ്യ പ്രഭാഷണം നടത്തും.ജനവരി 16ന് വൈകുന്നേരം നാലിന് മാര്‍ അത്തനേഷ്യസ് കോളജ് ഫുട്ബാള്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസസാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു മുഖ്യാതിഥിയായിരിക്കും. മഹാത്മാ ഗാന്ധി സര്‍വ്വകലാശാല പ്രോവൈസ് ചാന്‍സലര്‍ പ്രഫ. സി ടി അരവിന്ദ കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.