ബെംഗളൂരു എഫ്‌സിയും സെവിയ്യയും കൈകോര്‍ക്കും; ഇന്ത്യയില്‍ വന്‍ പദ്ധതികള്‍
ഇതിന്റെ ആദ്യപടിയായി ബെംഗളൂരുവില്‍ ഈ മാസം സെവിയ്യ ജൂനിയര്‍ കപ്പ് എന്ന് ടൂര്‍ണ്ണമെന്റും സംഘടിപ്പിക്കുന്നുണ്ട്.
ബെംഗളൂരു:സ്പാനിഷ് ലീഗിലെ പ്രമുഖരായ സെവിയ്യ എഫ്‌സി ഇന്ത്യയില്‍ വേരുറപ്പിക്കുന്നു. ബെംഗളൂരു എഫ്‌സിയുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഫുട്‌ബോളിനായി വന്‍ പദ്ധതികളാണ് സെവിയ്യ ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഇരുക്ലബ്ബും ചേര്‍ന്ന് ധാരണയിലെത്തിയിരുന്നു. ഇന്ന് സെവിയ്യയുടെ ഉടമയും സിഇഒയും അടങ്ങുന്ന അഞ്ചംഗ ടീം ബെംഗളൂരില്‍ എത്തിയിരുന്നു. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ സെവിയ്യ മാനേജ്‌മെന്റ് ഇന്ത്യയില്‍ നടത്താനിരിക്കുന്ന പദ്ധതികളെ കുറിച്ച് ആസൂത്രണം ചെയ്യും. ഇതിന്റെ ആദ്യപടിയായി ബെംഗളൂരുവില്‍ ഈ മാസം സെവിയ്യ ജൂനിയര്‍ കപ്പ് എന്ന് ടൂര്‍ണ്ണമെന്റും സംഘടിപ്പിക്കുന്നുണ്ട്.