പ്രീമീയര്‍ ലീഗില്‍ സ്‌റ്റെര്‍ലിങ്ങിന് ഹാട്രിക്

വാറ്റ്‌ഫോഡിനെതിരായ മല്‍സരത്തിലാണ് ഹാട്രിക്. 46, 50, 59 മിനിറ്റുകളിലാണ് സ്‌റ്റെര്‍ലിങ്ങിന്റെ ഗോളുകള്‍. ലീഗില്‍ ഒന്നാമതുള്ള സിറ്റി വാറ്റ്‌ഫോഡിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. മറ്റൊരു മല്‍സരത്തില്‍ മൂന്നാം സ്ഥാനക്കാരായ ടോട്ടന്‍ഹാമിനെ 16 ാം സ്ഥാനക്കാരായ സതാംപ്ടണ്‍ അട്ടിമറിച്ചു.

Update: 2019-03-10 05:03 GMT

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം റഹിം സ്‌റ്റെര്‍ലിങ്ങിന് ഹാട്രിക്ക്. വാറ്റ്‌ഫോഡിനെതിരായ മല്‍സരത്തിലാണ് ഹാട്രിക്. 46, 50, 59 മിനിറ്റുകളിലാണ് സ്‌റ്റെര്‍ലിങ്ങിന്റെ ഗോളുകള്‍. ലീഗില്‍ ഒന്നാമതുള്ള സിറ്റി വാറ്റ്‌ഫോഡിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. മറ്റൊരു മല്‍സരത്തില്‍ മൂന്നാം സ്ഥാനക്കാരായ ടോട്ടന്‍ഹാമിനെ 16 ാം സ്ഥാനക്കാരായ സതാംപ്ടണ്‍ അട്ടിമറിച്ചു.

ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ 2- 1ന്റെ ജയമായിരുന്നു സതാംപ്ടണ്‍ നേടിയത്. 26ാം മിനിറ്റില്‍ ഹാരി കെയ്‌നിലൂടെ ടോട്ടന്‍ഹാമാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍, രണ്ടാം പകുതിയില്‍ 76ാം മിനിറ്റില്‍ വാലേറേയിലൂടെ സതാംപ്ടണ്‍ ഒപ്പമെത്തി. തുടര്‍ന്ന് 81ാം മിനിറ്റില്‍ വാര്‍ഡ് പ്രൗസിലൂടെ സതാംപടണ്‍ ലീഡ് ഉയര്‍ത്തി വിജയം നേടി. മറ്റൊരു മല്‍സരത്തില്‍ ആദ്യപകുതിയില്‍ പിന്നില്‍ നിന്നശേഷം രണ്ടാം പകുതിയില്‍ മാസ് തിരിച്ചുവരവ് നടത്തി ന്യൂകാസില്‍ യുനൈറ്റഡ്. എവര്‍ട്ടണിനെതിരായ മല്‍സരത്തിലാണ് 2-3ന്റെ ജയം നേടിയത്. ആദ്യപകുതിയില്‍ ന്യൂകാസില്‍ ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയിരുന്നു. കാല്‍വെര്‍ട് ലെവിനിലൂടെ 18ാം മിനിറ്റില്‍ എവര്‍ട്ടണാണ് ആദ്യം ലീഡ് നേടിയത്. തുടര്‍ന്ന് 32ാം മിനിറ്റില്‍ റാചാര്‍ളിസാണിലൂടെ എവര്‍ട്ടണ്‍ ലീഡ് വര്‍ധിപ്പിച്ചു.

എന്നാല്‍, രണ്ടാം പകുതിയില്‍ ന്യൂകാസില്‍ വന്‍ തിരിച്ചുവരവ് നടത്തി. റൊണ്ടണ്‍ (65), പെരസ് (81, 84) എന്നിവരാണ് ന്യൂകാസിലിന് വേണ്ടി ഗോള്‍ നേടിയത്. ലെസ്റ്ററിനെതിരായ മറ്റൊരുമല്‍സരത്തില്‍ ഫുള്‍ഹാമിന് ഒന്നിനെതിരേ മൂന്ന് ഗോളിന്റെ തോല്‍വി. ടീലമെന്‍സ് (21), വാര്‍ഡി (78, 86) എന്നിവരാണ് ലെസ്റ്റര്‍ സ്‌കോറര്‍മാര്‍. ഫുള്‍ഹാമിന് വേണ്ടി അയാട്ടെ(51) ആശ്വാസ ഗോള്‍നേടി. തോല്‍വിയോടെ ഫുള്‍ഹാം ലീഗില്‍നിന്ന് പുറത്താവലിന്റെ വക്കിലാണ്. മറ്റ് മല്‍സരങ്ങളില്‍ ബ്രിങ്ടണ്‍ ക്രിസ്റ്റല്‍ പാലസിനെ 2-1നും കാര്‍ഡിഫ് വെസ്റ്റ്ഹാമിനെ 2- 0 നും ബേണ്‍മൗത്ത് ഹഡേഴ്‌സ് ഫീല്‍ഡിനെ 2-0 നും തോല്‍പ്പിച്ചു. 

Tags:    

Similar News