അല്‍ ഇത്തിഫാഖിനെ സ്റ്റീവന്‍ ജെറാഡ് പരിശീലിപ്പിക്കും

Update: 2023-07-04 18:32 GMT
അല്‍ ഇത്തിഫാഖിനെ സ്റ്റീവന്‍ ജെറാഡ് പരിശീലിപ്പിക്കും


റിയാദ്: സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ ഇത്തിഫാഖിനെ പരിശീലിപ്പിക്കാന്‍ മുന്‍ ഇംഗ്ലണ്ട് താരവും ലിവര്‍പൂള്‍ മിഡ്ഫീല്‍ഡറുമായിരുന്ന സ്റ്റീവന്‍ ജെറാഡ് വരുന്നു. 43കാരനായ ജെറാഡ് രണ്ട് വര്‍ഷത്തെ കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. പ്രോ ലീഗില്‍ അല്‍ ഇത്തിഫാഖ് ഏഴാമതായാണ് ഫിനിഷ് ചെയ്തത്. പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആസ്റ്റണ്‍ വില്ലയെയാണ് ജെറാഡ് അവസാനമായി പരിശീലിപ്പിച്ചത്. കരീം ബെന്‍സിമ, എന്‍ഗോളോ കാന്റെ,

എഡ്വാര്‍ഡോ മെന്‍ഡി, ലോകത്തിലെ ഒന്നാം നമ്പര്‍ പ്രതിരോധ താരങ്ങളിലൊരാളായ സെനഗലിന്റെ കലിദോ കൗലിബാലി, മൊറോക്കോയുടെ മുന്നേറ്റ താരം ഹക്കിം സിയാച്ച് എന്നിവര്‍ ഇതിനോടകം വിവിധ സൗദി ക്ലബ്ബുകളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ബെല്‍ജിയത്തിന്റെ സൂപ്പര്‍ താരം റൊമേലു ലൂക്കാക്കു, സ്പെയിനിന്റെ സെര്‍ജിയോ ബുസ്‌കെറ്റ്സ്, ജോര്‍ഡി ആല്‍ബി , ആല്‍വാരോ മൊറാട്ട, പോര്‍ച്ചുഗ്രീസിന്റെ സിറ്റി താരം ബെര്‍ണാഡോ സില്‍വ എന്നിവര്‍ക്കായും സൗദി ക്ലബ്ബുകള്‍ രംഗത്തുണ്ട്.


Tags:    

Similar News