ഒരേ ഒരു റൊണാള്‍ഡോ; 130 ഗോളുകള്‍; അയര്‍ലന്റിനെതിരേ ഇരട്ട ഗോള്‍

Update: 2024-06-12 01:31 GMT

ലിസ്ബണ്‍: പ്രായം തളര്‍ത്താത്ത പോരാളി ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഇരട്ട ഗോള്‍ നേട്ടം. യൂറോ കപ്പിന് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്റിനെതിരേയാണ് റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം. മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ ജയം.

ഇന്ന് മത്സരത്തിന്റെ 18ാം മിനിറ്റില്‍ ജാവോ ഫ്‌ളിക്‌സിന്റെ ഗോളിലൂടെ ആണ് പോര്‍ച്ചുഗല്‍ ലീഡ് എടുത്തത്. റൊണാള്‍ഡോയുടെ ഗോളുകള്‍ രണ്ടാം പകുതിയിലായിരുന്നു.50ാം മിനിറ്റില്‍ റൂബന്‍ നെവസ് നല്‍കിയ അസിസ്റ്റില്‍ നിന്നായിരുന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. ഇടം കാലുകൊണ്ടുള്ള റൊണാള്‍ഡോയുടെ സ്‌ട്രൈക്ക് സ്റ്റേഡിയത്തെ മുഴുവന്‍ ആവേശത്തിലാക്കി.

60ാം മിനിറ്റില്‍ റൊണാള്‍ഡോ വീണ്ടും ഗോള്‍ നേടി. ഇത്തവണ അസിസ്റ്റ് ഒരുക്കിയത് ജോട്ട ആയിരുന്നു. ഈ ഗോളുകളോടെ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ 130 ഗോളുകളില്‍ എത്തി. യൂറോ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ജൂണ്‍ 18ന് ചെക്ക് റിപ്പബ്ലിക്കിനെ നേരിടും.


Tags:    

Similar News