ഫിഫാ റാങ്കിങ്; അര്‍ജന്റീന ആദ്യ അഞ്ചില്‍
ഇറ്റലി ആറാം സ്ഥാനത്തേക്ക് വീണതോടെയാണ് അര്‍ജന്റീനയുടെ കുതിപ്പ്.
ബ്യൂണസ് ഐറിസ്;ഫിഫാ ലോക റാങ്കിങില്‍ അര്‍ജന്റീന ആദ്യ അഞ്ചില്‍ ഇടം നേടി. 2018ന് ശേഷം ആദ്യമായാണ് ടീം ആദ്യ അഞ്ചില്‍ ഇടം നേടുന്നത്. അഞ്ചാം സ്ഥാനത്തുള്ള ഇറ്റലി ആറാം സ്ഥാനത്തേക്ക് വീണതോടെയാണ് അര്‍ജന്റീനയുടെ കുതിപ്പ്. ഇതോടെ ഖത്തര്‍ ലോകകപ്പിലെ ഏഴ് സീഡഡ് രാജ്യങ്ങളിലേക്ക് അര്‍ജന്റീനയും കയറി. ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ഖത്തറിലേക്ക് യോഗ്യത നേടിയ അര്‍ജന്റീനയ്ക്ക് നാല് യോഗ്യതാ മല്‍സരങ്ങള്‍ ബാക്കിയുണ്ട്. ഈ മല്‍സരങ്ങളില്‍ ടീം ജയിക്കുന്ന പക്ഷം റാങ്കിങില്‍ മുന്നേറ്റമുണ്ടാകും. സീഡഡ് രാജ്യങ്ങള്‍ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ പരസ്പരം ഏറ്റുമുട്ടേണ്ടി വരില്ല. ഏപ്രില്‍ ഒന്നിനാണ് ഫിഫാ ലോകകപ്പ് നറുക്കെടുപ്പ്. ലോക റാങ്കിങില്‍ ബെല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, അര്‍ജന്റീന, ഇറ്റലി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഡെന്‍മാര്‍ക്ക്, നെതര്‍ലന്റസ് എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉള്ളത്.