തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും ഗോള്‍; സഹലിനെ വാനോളം പുകഴ്ത്തി ഇവാന്‍ വുകമാനോവിച്ച്

എടികെ താരം ലിസ്റ്റ്ണ്‍ കോലാകോയ്‌ക്കൊപ്പമാണ് സഹലും ഒന്നാം സ്ഥാനം പങ്കിടുന്നത്.

Update: 2021-12-27 08:36 GMT


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും ഗോള്‍ നേടി മിന്നും ഫോമില്‍ കളിക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിനെ വാനോളം പുകഴ്ത്തി കോച്ച് ഇവാന്‍ വുകമാനോവിച്ച്.ബ്ലാസ്‌റ്റേഴ്‌സിന്റെയും ഇന്ത്യയുടെ ഭാവി താരമാണ് സഹലെന്ന് കോച്ച് മല്‍സരശേഷം വ്യക്തമാക്കി. ഏത് പൊസിഷനിലും കളിക്കാന്‍ കഴിയുന്ന താരം മല്‍സരത്തിന്റെ വിധി മാറ്റാന്‍ കഴിവുള്ള താരമാണ്. ഓരോ മല്‍സരം കഴിയും തോറും വീണ്ടും വീണ്ടും മെച്ചപ്പെടുത്താനാള്ള പ്രതിഭ താരത്തിനുണ്ട്-അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ ദിവസം ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരായ മല്‍സരത്തിലാണ് സഹല്‍ 27ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോള്‍ നേടിയത്. മല്‍സരത്തില്‍ 14ാം മിനിറ്റില്‍ ഗ്രേഗ് സ്റ്റുവര്‍ട്ടാണ് ജെംഷഡ്പൂരിനായി ലീഡെടുത്തത്. മല്‍സരം സമനിലയിലാണ് അവസാനിച്ചത്. സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. കഴിഞ്ഞ ദിവസത്തെ ഗോള്‍ നേട്ടത്തോടെ ഈ സീസണിലെ ടോപ് സ്‌കോററായി സഹല്‍ നില്‍ക്കുന്നു. എടികെ താരം ലിസ്റ്റ്ണ്‍ കോലാകോയ്‌ക്കൊപ്പമാണ് സഹലും ഒന്നാം സ്ഥാനം പങ്കിടുന്നത്.






Tags:    

Similar News