ഐ എസ് എല്‍; എടികെ തലപ്പത്ത്; ഈസ്റ്റ് ബംഗാളിന് ആദ്യ ജയം
ഈസ്റ്റ് ബംഗാള്‍ ഒഡീഷാ എഫ് സിയെ 3-1ന് തോല്‍പ്പിച്ചു.
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാന്‍ ഒന്നാം സ്ഥാനത്ത്. ഇന്ന് നടന്ന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തകര്‍ത്താണ് ബഗാന്‍ ലീഗില്‍ ഒന്നാമതെത്തിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്ന ബഗാന്റെ ജയം. റോയ് കൃഷ്ണയാണ് ബഗാന്റെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോള്‍ നോര്‍ത്ത് ഈസ്റ്റ് താരത്തിന്റെ സെല്‍ഫ് ഗോളായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ഈസ്റ്റ് ബംഗാള്‍ ഒഡീഷാ എഫ് സിയെ 3-1ന് തോല്‍പ്പിച്ചു. ഈസ്റ്റ് ബംഗാളിന്റെ ലീഗിലെ ആദ്യ ജയമാണിത്. ആന്‍ണി പില്‍കിങ്ടണ്‍, ജാക്വസ് മഗോമ, ബ്രൈറ്റ് എനോബക്കാറെ എന്നിവരാണ് ഈസ്റ്റ് ബംഗാളിന്റെ സ്‌കോറര്‍മാര്‍. തുടര്‍ച്ചയായ ഏഴ് മല്‍സരങ്ങള്‍ക്ക് ശേഷമാണ് സീസണിലെ ആദ്യ ജയം ഈസ്റ്റ് ബംഗാള്‍ ആഘോഷിച്ചത്. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒഡീഷയ്ക്ക് ഭാഗ്യം തുണച്ചില്ല.