ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം മുംബൈ സിറ്റിക്ക്
ബഗാന്റെ റോയ് കൃഷ്ണയാണ് സീസണിലെ മികച്ച താരം.
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിലെ കിരീടം മുംബൈ സിറ്റിക്ക്. എടികെ മോഹന്‍ ബഗാനെ 2-1ന് തോല്‍പ്പിച്ചാണ് സിറ്റി പ്രഥമ ഐഎസ്എല്‍ കിരീടം നേടിയത്. നേരത്തെ സിറ്റി ലീഗ് വിന്നേഴ്‌സ് കിരീടവും നേടിയിരുന്നു. ഡേവിഡ് വില്ല്യംസ് 18ാം മിനിറ്റില്‍ എടികെയ്ക്ക് ലീഡ് നല്‍കി. തുടര്‍ന്ന് 29ാം മിനിറ്റില്‍ ബഗാന്‍ താരം ടിരിയുടെ സെല്‍ഫ് ഗോള്‍ സിറ്റിക്ക് സമനില നല്‍കി. ഇഞ്ചുറി ടൈമിലാണ് സിറ്റിയുടെ വിജയഗോള്‍ പിറന്നത്. ബിപിന്‍ സിങാണ് 90ാം മിനിറ്റില്‍ സിറ്റിയ്ക്കായി വലകുലിക്കിയത്. എടികെയുടെ ആദ്യ ഫൈനല്‍ തോല്‍വിയാണിത്.
ഐഎസ്എല്ലിലെ ഈ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് എഫ് സി ഗോവയുടെ സ്‌ട്രൈക്കര്‍ ഇഗോര്‍ അംഗൂളോ നേടി. 14 ഗോളാണ് താരം നേടിയത്. എടികെ മോഹാന്‍ ബഗാന്റെ റോയ് കൃഷ്ണയാണ് സീസണിലെ മികച്ച താരം. സീസണില്‍ 14 ഗോളും എട്ട് അസിസ്റ്റുമാണ് താരം നേടിയത്.