ലോകകപ്പ് ; ബ്രസീലും അര്‍ജന്റീനയും നാളെയിറങ്ങും; നേഷന്‍സ് ലീഗ്; പോര്‍ച്ചുഗല്‍ ക്രൊയേഷ്യക്കെതിരേ
ഇക്വഡോര്‍ കൊളംബിയയെ നേരിടുമ്പോള്‍ ചിലി വെനിസ്വേലയെ നേരിടും.
സാവോപോളോ: ലോകകപ്പ് ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍ നാളെ ഉറുഗ്വെയെ നേരിടും. കളിച്ച മൂന്ന് മല്‍സരങ്ങളും ജയിച്ച ബ്രസീലാണ് പോയിന്റ് നിലയില്‍ ഒന്നാമതുള്ളത്. തകര്‍പ്പന്‍ ഫോമിലാണ് ബ്രസീലിയന്‍ താരങ്ങള്‍. രണ്ട് മല്‍സരങ്ങളില്‍ ജയിച്ച ഉറുഗ്വെയും മോശമല്ലാത്ത ഫോമിലാണുള്ളത്. നെയ്മര്‍, കുട്ടീഞ്ഞോ എന്നിവര്‍ നാളെ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് മുക്തനായ മിഡ് ഫീല്‍ഡര്‍ അലക്‌സ് ടെല്ലസ് നാളെ കളിക്കും. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 4.30നാണ് മല്‍സരം. മറ്റൊരു മല്‍സരത്തില്‍ അര്‍ജന്റീന പെറുവിനെ നേരിടും. കഴിഞ്ഞ മല്‍സരത്തില്‍ പരാഗ്വെയോട് സമനില വഴങ്ങിയ അര്‍ജന്റീനയ്ക്ക് നാളെ ജയം അനിവാര്യമാണ്. മറ്റ് മല്‍സരങ്ങളില്‍ ഇക്വഡോര്‍ കൊളംബിയയെ നേരിടുമ്പോള്‍ ചിലി വെനിസ്വേലയെ നേരിടും.
യുവേഫാ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍ ഇന്ന് ക്രൊയേഷ്യയെ നേരിടും. കഴിഞ്ഞ മല്‍സരത്തില്‍ ഫ്രാന്‍സിനോട് പോര്‍ച്ചുഗല്‍ തോറ്റിരുന്നു. ഗ്രൂപ്പില്‍ ഫ്രാന്‍സ് ഒന്നാമതും പോര്‍ച്ചുഗല്‍ രണ്ടാമതും ക്രൊയേഷ്യ മൂന്നാം സ്ഥാനത്തുമാണ്. ഫ്രാന്‍സിന്റെ ഇന്നത്തെ എതിരാളി സ്വീഡനാണ്. മറ്റൊരു ഗ്രൂപ്പില്‍ സ്‌പെയിന്‍ ജര്‍മ്മനിയെ നേരിടും. ഇതേ ഗ്രൂപ്പില്‍ ഉക്രെയിന്‍ സ്വിറ്റസര്‍ലന്റിനെയും നേരിടും. മറ്റൊരു മല്‍സരത്തില്‍ ഇംഗ്ലണ്ട് ഐസ്‌ലാന്റിനെ നേരിടും. ഹെന്‍ഡേഴ്‌സണ്‍, റഹീം സ്റ്റെര്‍ലിങ് എന്നിവര്‍ ഇന്ന് ഇംഗ്ലണ്ടിനായി ഇറങ്ങില്ല. മല്‍സരങ്ങള്‍ ഇന്ന് രാത്രി 12 .15ന് ആരംഭിക്കും.