വിന്റര്‍ പാരലിംപിക്‌സ് 2022; റഷ്യന്‍-ബെലാറസ് അത്‌ലറ്റുകള്‍ക്ക് മല്‍സരിക്കാനാവില്ല

യുവേഫയും ഫിഫയും റഷ്യയെയും ക്ലബ്ബുകളെയും വിലക്കിയ നടപടിക്കെതിരേ റഷ്യ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

Update: 2022-03-03 17:46 GMT


ബീജിങ്: നാളെ ആരംഭിക്കുന്ന വിന്റര്‍ പാരലിംപിക്‌സില്‍ റഷ്യന്‍-ബെലാറസ് അത്‌ലറ്റുകള്‍ക്ക് മല്‍സരിക്കാനാവില്ല.ഇന്റര്‍നാഷണല്‍ പാരലിംപിക് കമ്മിറ്റിയാണ് താരങ്ങളെ വിലക്കിയത്. മറ്റ് ടീമുകളുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. യുക്രെയ്‌നെതിരേ റഷ്യ നടത്തുന്ന ആക്രമണത്തെ തുടര്‍ന്നാണ് റഷ്യയ്‌ക്കെതിരായ പ്രതിഷേധം തുടരുന്നത്. അത്‌ലറ്റുകള്‍ നിരപരാധികളാണെന്നും റഷ്യന്‍ സര്‍ക്കാര്‍ ചെയ്യുന്ന കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവരാണെന്നും കമ്മിറ്റി ചൂണ്ടികാട്ടി. മറ്റ് രാജ്യങ്ങളുടെ എതിര്‍പ്പുകളെ അവഗണിക്കാനാവില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. അത്‌ലറ്റിക് വില്ലേജിലുള്ള താരങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് തീരുമാനം. നടപടിക്കെതിരേ റഷ്യ അപ്പീല്‍ നല്‍കും. അതിനിടെ യുവേഫയും ഫിഫയും റഷ്യയെയും ക്ലബ്ബുകളെയും വിലക്കിയ നടപടിക്കെതിരേ റഷ്യ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.




Tags:    

Similar News