ഇതിഹാസ താരം സാവിയുടെ സീസണ് അവസാനം

Update: 2019-05-02 19:43 GMT

മാഡ്രിഡ്: സ്‌പെയിന്‍ താരവും ബാഴ്‌സലോണയുടെ ഇതിഹാസ നായകനുമായ സാവി ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.നേരത്തെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച സാവി നിലവില്‍ ഖത്തര്‍ ക്ലബ്ബ് അല്‍ സാദ് എഫ്‌സിക്ക് വേണ്ടിയാണ് കളിക്കുന്നത്. ഈ സീസണോടെ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന് സാവി പ്രഖ്യാപിച്ചു. 2015 മുതലാണ് ഖത്തറിന് വേണ്ടി കളിക്കാന്‍ തുടങ്ങിയത്. ഖത്തറിനായി 84 മല്‍സരങ്ങള്‍ സാവി കളിച്ചിട്ടുണ്ട്. ഇനി പരിശീലകന്റെ റോളില്‍ തുടരുമെന്ന് സാവി അറിയിച്ചു.

തന്റെ മുന്‍ ക്ലബ്ബായ ബാഴ്‌സയ്ക്കായി സാവി 17 വര്‍ഷം കളിച്ചിട്ടുണ്ട്. ബാഴ്‌സയ്ക്കായി മാത്രം 769 മല്‍സരങ്ങള്‍ കളിച്ച സാവി ലാലിഗയില്‍ 505 മല്‍സരങ്ങള്‍ കളിക്കുകയും 85 ഗോളുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. 182 ഗോളുകള്‍ക്ക് സാവി അവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. രണ്ട് ക്ലബ്ബ് ലോകകപ്പ്, മൂന്ന് കോപ്പാ ഡെല്‍ റേ സ്‌പെയിന്‍, നാല് ചാംപ്യന്‍സ് ലീഗ്, എട്ട് സ്പാനിഷ് ലീഗ് കിരീടങ്ങളും സാവി നേടിയിട്ടുണ്ട്. സ്‌പെയിനിനായി 2010 ല്‍ ലോകകപ്പും രണ്ട് തവണ യൂറോപ്പ്യന്‍ ചാംപ്യന്‍ഷിപ്പും സാവി സ്വന്തമാക്കിയിട്ടുണ്ട്. 39കാരനായ സാവി ഖത്തര്‍ ലോകകപ്പിന്റെ പ്രചാരക ടീമിലെ പ്രധാനിയാണ്. 

Tags:    

Similar News