വിരമിച്ച സാള്‍ട്ടണ്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വീഡന്‍ ടീമില്‍
14 മല്‍സരങ്ങളില്‍ നിന്നായി 14 ഗോളുകളാണ് 39കാരനായ സാള്‍ട്ടണ്‍ ഈ സീസണില്‍ നേടിയത്.
സ്റ്റോക്ക്‌ഹോം: സ്വീഡന്റെ എക്കാലത്തെയും മികച്ച ഗോള്‍സ്‌കോററായ എ സി മിലാന്‍ താരം സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ചിന് വീണ്ടും ദേശീയ ടീമിലേക്ക് ക്ഷണം. ഈ മാസം 25ന് ആരംഭിക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലേക്കുള്ള ടീമിലേക്കാണ് താരത്തെ സ്വീഡിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പരിഗണിച്ചത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച സാള്‍ട്ടണ്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യത്തിനായി കളിച്ചിട്ടില്ല. നിലവില്‍ എസി മിലാനായി വമ്പന്‍ ഫോമിലാണ് താരം. 14 മല്‍സരങ്ങളില്‍ നിന്നായി 14 ഗോളുകളാണ് 39കാരനായ സാള്‍ട്ടണ്‍ ഈ സീസണില്‍ നേടിയത്. 2016ല്‍ യൂറോകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ സ്വീഡന്‍ പുറത്തായതിനെ തുടര്‍ന്നായിരുന്നു താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
ദേശീയ ടീമിന്റെ ക്ഷണനം സ്വീകരിക്കുന്നുവെന്നും ദൈവത്തിന്റെ തിരിച്ചുവരവെന്നുമാണ് താരം ട്വിറ്ററിലൂടെ പ്രതികരിച്ചത്. യോഗ്യതാ മല്‍സരങ്ങളില്‍ 25ന് സ്വീഡന്‍ നേരിടുന്നത് ജോര്‍ജ്ജിയയും 28ന് കൊസോവയെയുമാണ്.