സാള്‍ട്ടണ്‍ മിലാനില്‍ പുതിയ കരാര്‍
25 മല്‍സരങ്ങളില്‍ നിന്ന് സീസണില്‍ 17 ഗോളാണ് ഇബ്രാ നേടിയത്.
മിലാന്: 40ാം പിറന്നാല്‍ ആഘോഷിക്കാന്‍ നില്ക്കുന്ന സ്വീഡിഷ് താരം സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ചിന് എ സി മിലാനില്‍ പുതിയ കരാര്‍. നിലവിലെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി താരം നീട്ടി. 2019ലാണ് അമേരിക്കന്‍ ക്ലബ്ബ് ലാ ഗ്യാലക്സിയില്‍ നിന്ന് താരം മിലാനിലേക്ക് ചേക്കേറിയത്. 2020ല്‍ സാള്‍ട്ടണ്‍ന്റെ കരാര്‍ വീണ്ടും ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു. 25 മല്‍സരങ്ങളില്‍ നിന്ന് സീസണില്‍ 17 ഗോളാണ് ഇബ്രാ നേടിയത്. മിലാനില്‍ തുടരുന്നതില്‍ സന്തോഷമുണ്ടെന്നും ക്ലബ്ബ് തന്നെ പരിഗണിക്കുന്ന വിധത്തില്‍ ഏറെ ഭാഗ്യവാനാണെന്നും സാള്‍ട്ടണ്‍ പറഞ്ഞു. കഴിയുമെങ്കില്‍ ജീവിതത്തിന്റെ ശേഷിക്കുന്ന ഭാഗം മിലാനായി മാറ്റിവയ്ക്കാനാണ് ആഗ്രഹമെന്നും താരം വ്യക്തമാക്കി.