സ്വീഡന് തിരിച്ചടി; ഇബ്രായ്ക്ക് പരിക്ക്; യൂറോയില്‍ കളിക്കില്ല
അഞ്ച് വര്‍ഷം മുമ്പ് വിരമിച്ച സാള്‍ട്ടണ്‍ അടുത്തിടെ വീണ്ടും ടീമിനായി തിരിച്ചെത്തിയിരുന്നു.
സ്‌റ്റോക്ക്‌ഹോം: ജൂണ്‍ 11ന് ആരംഭിക്കുന്ന യൂറോ കപ്പിനിറങ്ങുന്ന സ്വീഡന് വന്‍ തിരിച്ചടി. ടീമിലേക്ക് തിരിച്ചുവിളിച്ച എസി മിലാന്‍ സ്‌ട്രൈക്കര്‍ സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ച് ടീമിനൊപ്പം യൂറോയില്‍ കളിക്കില്ല. താരത്തിന്റെ കാല്‍ മുട്ടിനേറ്റ പരിക്കാണ് വില്ലനായത്. അഞ്ച് വര്‍ഷം മുമ്പ് ദേശീയ ടീമില്‍ നിന്നും വിരമിച്ച സാള്‍ട്ടണ്‍ അടുത്തിടെ വീണ്ടും ടീമിനായി തിരിച്ചെത്തിയിരുന്നു. ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ജോര്‍ജ്ജിയക്കെതിരേ താരം കളിച്ചിരുന്നു. യൂറോയിലെ സ്വീഡന്റെ പ്രധാന പ്രതീക്ഷയാണ് നഷ്ടമായത്. യൂറോയില്‍ താരം കളിക്കില്ലെന്ന് സ്വീഡിഷ് ടീം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. മെയ്യ് ഒമ്പതിന് യുവന്റസിനെതിരായ മല്‍സരത്തിലാണ് സാള്‍ട്ടണ് പരിക്കേറ്റത്.