മാഞ്ചസ്റ്ററോ ലെസ്റ്ററോ; ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്കായി കനത്ത പോരാട്ടം
ഇന്ന് നടന്ന മല്‍സരങ്ങളില്‍ മാഞ്ചസ്റ്ററും യുനൈറ്റഡും ലെസ്റ്ററും ജയം കണ്ടു
മാഞ്ചസ്റ്റര്‍: ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്കായുള്ള പ്രീമിയര്‍ ലീഗ് പോരാട്ടം കനക്കുന്നു. ഏതാനും മല്‍സരങ്ങള്‍ ശേഷിക്കെ നാലാം സ്ഥാനത്തിനായി മാഞ്ചസ്റ്ററും ലെസ്റ്ററും തമ്മില്‍ മികച്ച പോരാട്ടമാണ് നടക്കുന്നത്. ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഉള്ളത്. മൂന്നാം സ്ഥാനത്ത് ചെല്‍സിയാണുള്ളത്. ചെല്‍സിയുടെ സ്ഥാനത്തിനും ഉറപ്പില്ല.
ഇന്ന് നടന്ന മല്‍സരങ്ങളില്‍ മാഞ്ചസ്റ്ററും യുനൈറ്റഡും ലെസ്റ്ററും ജയം കണ്ടു. ജയത്തോടെ ലെസ്റ്റര്‍ നാലില്‍ ഉറപ്പിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ അഞ്ചില്‍ തന്നെയാണ് തുടരുന്നത്. ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോല്‍പ്പിച്ചത്. മാര്‍ഷ്യലും റാഷ്‌ഫോഡുമാണ് യുനൈറ്റഡിന്റെ സ്‌കോറര്‍മാര്‍.
ലെസ്റ്റര്‍ ഷെഫ് യുനൈറ്റഡിനെ തോല്‍പ്പിച്ചതും ഇതേ സ്‌കോറിനാണ്. മറ്റ് മല്‍സരങ്ങളില്‍ ആസ്റ്റണ്‍ വില്ലയെ എവര്‍ട്ടണ്‍ 1-1 സമനിലയില്‍ പിടിച്ചു. ഇതേ സ്‌കോറിന് സതാംപ്ടണ്‍ ബ്രിങ്ടണെ സമനിലയില്‍ പിടിച്ചു. ലീഗില്‍ എല്ലാ ടീമുകള്‍ക്കും ഇനി രണ്ട് മല്‍സരങ്ങളാണ് ശേഷിക്കുന്നത്.