റൊണാള്‍ഡോക്കെതിരായ ലൈംഗിക പീഡനക്കേസ്: കുരുക്കു മുറുക്കി പോലിസ്

Update: 2019-01-11 09:23 GMT

ലാസ് വെഗാസ്: അമേരിക്കക്കാരിയായ അധ്യാപിക കാതറിന്‍ മയോര്‍ഗയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലുള്‍പെട്ട പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രസ്റ്റ്യാനോ റൊണാ്ള്‍ഡോക്കെതിരായ കുരുക്ക് മുറുക്കി അധികൃതര്‍. കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ച പോലിസ്, പരിശോധനക്കായി താരം ഡിഎന്‍എ സാമ്പിളുകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞ സപ്തംബറിലാണ് അധ്യാപിക താരത്തിനെതിരേ ആരോപണമുന്നയിച്ചത്. 2009 ജൂണ്‍ 13ന് ലാസ് വെഗാസിലെഹോട്ടലില്‍ , അന്ന് നിശാക്ലബ്ബില്‍ ജോലി ചെയ്യുകയായിരുന്ന മയോര്‍ഗയെ റൊണാള്‍ഡോ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംഭവം പുറത്തു പറയരുതെന്നാവശ്യപ്പെട്ടു 3,75,000 ഡോളര്‍ നല്‍കിയെന്നും അധ്യാപിക പറഞ്ഞിരുന്നു. അതേസമയം റൊണാള്‍ഡോ നിരപരാധിയാണെന്നും ഡിഎന്‍എ സാമ്പിളുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും റൊണാള്‍ഡോയുടെ അഭിഭാഷകന്‍ പീറ്റര്‍ ക്രിസ്റ്റ്യന്‍സെന്‍ പറഞ്ഞു.


Tags:    

Similar News