സബ്സ്റ്റിറ്റിയൂഷന്‍ വിവാദം; കെപ്പയ്‌ക്കെതിരേ ചെല്‍സി

ലീഗ് കപ്പ് ഫൈനലില്‍(കാരബാവോ)സിറ്റിക്കെതിരായ മല്‍സരത്തില്‍ സബ്സ്റ്റിറ്റിയൂഷന്‍ വിവാദത്തിലകപ്പെട്ട ചെല്‍സി ഗോള്‍കീപ്പര്‍ കെപ്പ അരിസബാല്‍ഗേയ്ക്ക് പിഴയിട്ടു. ചെല്‍സി ക്ലബ്ബ് അധികൃതരാണ് പിഴയിട്ടത്.

Update: 2019-02-26 04:49 GMT

ലണ്ടന്‍: ലീഗ് കപ്പ് ഫൈനലില്‍(കാരബാവോ)സിറ്റിക്കെതിരായ മല്‍സരത്തില്‍ സബ്സ്റ്റിറ്റിയൂഷന്‍ വിവാദത്തിലകപ്പെട്ട ചെല്‍സി ഗോള്‍കീപ്പര്‍ കെപ്പ അരിസബാല്‍ഗേയ്ക്ക് പിഴയിട്ടു. ചെല്‍സി ക്ലബ്ബ് അധികൃതരാണ് പിഴയിട്ടത്. താരത്തിന്റെ ഒരാഴ്ചത്തെ ശബളം പിഴയായി ഈടാക്കും. ഇത് ചെല്‍സി ഫൗണ്ടേഷന് നല്‍കും.

അതിനിടെ കെപ്പ വിവാദത്തില്‍ മാപ്പു പറഞ്ഞു. സംഭവം തെറ്റിദ്ധാരണയുടെ പുറത്ത് നടന്നതാണെന്നും തനിക്കു തെറ്റ് പറ്റിയെന്നും കെപ്പ പറഞ്ഞു. ക്ലബ്ബിനോടും കോച്ചിനോടും സഹതാരം വില്ലോ കാലലേറോയോടും മാപ്പു ചോദിക്കുന്നു. തെറ്റില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇത്തരം നടപടികള്‍ മേലില്‍ ആവര്‍ത്തിക്കില്ലെന്നും കെപ്പ പ്രസ്താവനിയില്‍ വ്യക്തമാക്കി. സിറ്റിക്കെതിരായ മല്‍സരത്തിലെ അവസാന നിമിഷമാണ് കോച്ച് മൗറിസിയോ സാരി കെപ്പയെ മാറ്റി വില്ലോ കാബലേറോയെ ഇറക്കാന്‍ ശ്രമിച്ചത്. എന്നാല്‍, കെപ്പ ഗ്രൗണ്ടില്‍ നിന്നു കയറാന്‍ വിസമ്മതിച്ചു. താന്‍ കീപ്പറായി തുടരുമെന്നും കെപ്പ ആംഗ്യഭാഷയിലൂടെ സാരിയോട് വ്യക്തമാക്കി. ഇത് വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കൂടാതെ മല്‍സരം അല്‍പ്പനേരം തടസ്സപ്പെട്ടിരുന്നു. മല്‍സരത്തില്‍ പെനല്‍റ്റിയിലൂടെ 4-3ന് സിറ്റി കിരീടം നേടിയിരുന്നു. കെപ്പയുമായി നടന്ന സംഭാഷണം തെറ്റിദ്ധാരണയുടെ പുറത്താണെന്ന് കോച്ച് സാരി വ്യക്തമാക്കിയിരുന്നു. 

Tags:    

Similar News