അഞ്ച് ഇന്ത്യന്‍ ബോക്സര്‍മാര്‍ക്ക് ഒളിംപിക് യോഗ്യത
അമ്മാനില്‍ നടക്കുന്ന യോഗ്യത മല്‍സരത്തില്‍ വിജയികളായതോടെയാണ് ഇവര്‍ ടോക്യോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
അമ്മാന്: ടോക്യോയോ ഒളിംപിക്സിന് യോഗ്യത നേടി അഞ്ച് ഇന്ത്യന്‍ ബോക്സര്‍മാര്‍. വികാസ് കൃഷന്(69 കിലോ), പൂജാ റാണി(75 കിലോ), സതീഷ് കുമാര്‍(91 കിലോ), ലൗലിന ബോര്ഗോഹെയ്ന്(69 കിലോ), ആശിഷ് കുമാര്‍(75 കിലോ) എന്നിവരാണ് ഈ വര്‍ഷത്തെ ഒളിംപിക്സിലേക്ക് യോഗ്യത നേടിയത്.
അമ്മാനില്‍ നടക്കുന്ന യോഗ്യത മല്‍സരത്തില്‍ വിജയികളായതോടെയാണ് ഇവര്‍ ടോക്യോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇന്ത്യയുടെ സച്ചിന് കുമാര്‍ 81 കിലോഗ്രാം വിഭാഗത്തില്‍ പരാജയപ്പെട്ടു. വികാസ് കൃഷന് ഇത് മൂന്നാം തവണയാണ് ഒളിംപിക്സിന് യോഗ്യത നേടുന്നത്. പൂജാ റാണി, സതീഷ് കുമാര്‍ , ലൗലിന ബോര്ഗോഹെയ്ന്, ആശിഷ് കുമാര്‍ എന്നിവര്‍ക്ക് ഇത് ആദ്യ ഒളിംപിക്സാണ്.