ശ്രീജേഷിനും നീരജ് ചോപ്രയ്ക്കും ഖേല്‍ രത്‌ന

12 പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം.

Update: 2021-11-02 17:49 GMT


ഡല്‍ഹി: ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടിയ നീരജ് ചോപ്ര, മലയാളി താരവും ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറുമായ പിആര്‍ ശ്രീജേഷ് എന്നിവര്‍ക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌നാ പുരസ്‌കാരം. 12 പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം. ഒളിംപിക്‌സ്-പാരാലിംപിക്‌സ് എന്നിവയില്‍ മികവ് തെളിയിച്ചവര്‍ക്കെല്ലാം പുരസ്‌കാരമുണ്ട്.


ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, വനിതാ ക്രിക്കറ്റര്‍ മിഥാലി രാജ്, ലവ്‌ലിനാ ബൊര്‍ഗോഹെയ്ന്‍, രവികുമാര്‍ (ബോക്‌സിങ്), അവാനി ലെഖാറ(പാരാ വനിതാ ഷൂട്ടര്‍), സുമിത് ആന്റില്‍(പാരാ ജാവ്‌ലിന്‍ ത്രോ),മന്‍പ്രീത് സിങ്(ഹോക്കി), മനീഷ് നര്‍വാള്‍(പാരാ ഷൂട്ടിങ്), ക്യഷ്ണ നാഗര്‍(പാരാ ബാഡ്മിന്റണ്‍), പ്രമോദ് ഭഗത് (പാരാ അത്‌ലറ്റിക്‌സ്) എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.




Tags:    

Similar News