ഇന്ത്യന്‍ ഹോക്കിയില്‍ വീണ്ടും വിരമിക്കല്‍ പ്രഖ്യാപനം; എസ് വി സുനിലും ടീം വിട്ടു
2014ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ ടീമില്‍ അംഗമായിരുന്നു.
ഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ഫോര്‍വേഡ് എസ് വി സുനില്‍ വിരമിച്ചു. 32 കാരനായ സുനില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് അന്താരാഷ്ട്ര ഹോക്കിയില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. കര്‍ണ്ണാടകയിലെ കുടക് സ്വദേശിയായ സുനില്‍ 14 വര്‍ഷം ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ടോക്കിയോ ഒളിംപിക്‌സ് ടീമില്‍ താരം ഇടം നേടിയിരുന്നില്ല. ഇതില്‍ നിരാശനായിരുന്നു.
2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ പങ്കെടുത്ത താരം 2014ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ ടീമില്‍ അംഗമായിരുന്നു. തന്റെ ശരീരം തന്നോട് ടീമില്‍ തുടരാന്‍ ആവശ്യപ്പെടുമ്പോള്‍ തന്റെ മനസ്സ് അതിന് സമ്മതിക്കുന്നില്ലെന്ന് അര്‍ജ്ജുനാ അവാര്‍ഡ് ജേതാവ് കൂടിയായ സുനില്‍ പറയുന്നു. യുവതാരങ്ങള്‍ക്ക് വഴിമാറികൊടുക്കാനാണ് വിരമിക്കല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ടീമിലെ താരങ്ങളായ രൂപീന്ദര്‍ സിങും ബിരേന്ദ്ര ലക്രയും കഴിഞ്ഞ ദിവസം വിരമിച്ചിരുന്നു.