ഒളിംപിക്‌സ് സജന്‍ പ്രകാശിന് സെമി യോഗ്യത നേടാനായില്ല
100 മീറ്റര്‍ മല്‍സരത്തിലും താരം പുറത്തായിരുന്നു.
ടോക്കിയോ: ഇന്ത്യയുടെ ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായി നീന്തലില്‍ നേരിട്ട് യോഗ്യത നേടിയ സജന്‍ പ്രകാശിന് 200 മീറ്റര്‍ ബട്ടര്‍ഫളൈ ഇനത്തില്‍ സെമി യോഗ്യത ലഭിച്ചില്ല. രണ്ടാം ഹീറ്റ്‌സില്‍ താരം നാലാമതായാണ് ഫിനിഷ് ചെയ്തത്. സമയം ഒരു മിനിറ്റ് 57 സെക്കന്റ് 22 മില്ലി സെക്കന്റ്. നേരത്തെ 100 മീറ്റര്‍ മല്‍സരത്തിലും താരം പുറത്തായിരുന്നു. ഇവിടെ അഞ്ചാം സ്ഥാനമായിരുന്നു.