ഒളിംപിക്സ്; 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യന്‍ പ്രതീക്ഷ നിലച്ചു
എളവേണില്‍ വാളറിവാന്, അപൂര്‍വി ചന്ദേല എന്നിവര്‍ ഫൈനലിലേക്ക് യോഗ്യത നേടാനാവതെ പുറത്തായി.
ടോക്കിയോ: ഒളിംപിക്സ് ഷൂട്ടിങില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സൗരഭ് ചൗധരിക്ക് നിരാശ. 19കാരനായ താരം ഫൈനലില്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയതത്. ഇറാനിയന്‍ ഷൂട്ടര്‍ ജാവേദ് ഫൗറോഗിയാണ് ഈയിനത്തില്‍ സ്വര്‍ണ്ണം നേടിയത്. സെര്‍ബിയയുടെ മൈക്കിനാണ് വെള്ളി. യോഗ്യത റൗണ്ടില്‍ സൗരഭ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. എന്നാല്‍ ഫൈനലില്‍ താരം സമ്മര്‍ദ്ധത്തിന് അടിമപ്പെടുകയായിരുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന ലോക ഒന്നാം നമ്പര്‍ എളവേണില്‍ വാളറിവാന്, അപൂര്‍വി ചന്ദേല എന്നിവര്‍ ഫൈനലിലേക്ക് യോഗ്യത നേടാനാവതെ പുറത്തായി.