മുഹമ്മദ് സലാഹുമായി സാദൃശ്യമില്ല; പ്രതിമയ്‌ക്കെതിരേ വിമര്‍ശനം
സലാഹുമായി യാതൊരു സാദൃശ്യവും ഇല്ലാത്ത പ്രതിമയ്ക്ക് 70കളിലെ ഗായകന്‍ ലിയോ സായറുമായും ആര്‍ട്ട് ഗാര്‍ഫുങ്കലുമായാണ് കൂടുതല്‍ സാമ്യം എന്ന് ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചു.
കെയ്‌റോ: ഈജിപ്തിലെ ഇന്റര്‍നാഷനല്‍ യൂത്ത് മീറ്റില്‍ അനാച്ഛാദനം ചെയ്ത ഫുട്‌ബോള്‍ താരം മുഹമ്മദ് സലാഹിന്റെ പ്രതിമയെ വിമര്‍ശിച്ച് ആരാധകര്‍.ലിവര്‍പൂള്‍ മുന്നേറ്റനിരയുടെ കുന്തമുനയായ മുഹമ്മദ് സലാഹിന്റെ പ്രതിമ കഴിഞ്ഞദിവസമാണ് അനച്ഛാദനം ചെയ്തത്. ഗോള്‍ ആഘോഷിക്കുന്ന സലാഹിനെയാണ് പ്രതിമ ആവിഷ്‌കരിച്ചിരിക്കുന്നത്. ഉയര്‍ത്തിപ്പിടിച്ച കുഞ്ഞിക്കെകളും അനുപാതരഹിതമായ വലിയ തലയുമാണ് ശില്‍പി മായ് അബ്ദുള്ള നിര്‍മിച്ച പ്രതിമയുടേത്. തന്റെ പ്രശസ്തമായ ചുരുള മുടിയോടു കൂടി സലാ, ചെടിച്ചെട്ടി എന്ന് തോന്നിക്കുന്ന ഒരു നിര്‍മിതിയിലാണ് നില്‍ക്കുന്നത്.
സലാഹുമായി യാതൊരു സാദൃശ്യവും ഇല്ലാത്ത പ്രതിമയ്ക്ക് 70കളിലെ ഗായകന്‍ ലിയോ സായറുമായും ആര്‍ട്ട് ഗാര്‍ഫുങ്കലുമായാണ് കൂടുതല്‍ സാമ്യം എന്ന് ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചു. പ്രതിമയെക്കുറിച്ച് സലാഹ് പരസ്യപ്രതികരണം ഒന്നും തന്നെ നടത്തിയിട്ടില്ല. അതേസമയം ശില്‍പി മായ് അബ്ദുള്ള തന്റെ സൃഷ്ടിയെ പ്രതിരോധിച്ചു കൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചു.