ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കരീം ബെന്‍സിമ ഫ്രഞ്ച് ടീമില്‍
റയലിനായി ഈ സീസണില്‍ 29 ഗോളും എട്ട് അസിസ്റ്റും താരം തന്റെ പേരിലാക്കിയിട്ടുണ്ട്.
പാരിസ്; നീണ്ട ആറു വര്‍ഷങ്ങള്‍ക്ക് ശേഷം റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കരീം ബെന്‍സിമ ഫ്രഞ്ച് ദേശീയ ടീമിലേക്ക്. അടുത്ത മാസം ആരംഭിക്കുന്ന യൂറോ 2020ന്റെ സ്‌ക്വാഡിലേക്കാണ് ബെന്‍സിമയെ കോച്ച് ദിദിയര്‍ ദേഷാംസ്് പരിഗണിച്ചത്. 2015ലെ വിവാദമായ ബ്ലാക്ക്‌മെയില്‍ കേസിനെ തുടര്‍ന്നാണ് താരത്തെ ഫ്രാന്‍സ് ടീമില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ താരത്തിന് 2016 യൂറോ കപ്പും 2018 ലോകകപ്പും നഷ്ടമായിരുന്നു. കേസില്‍ താന്‍ നിരപരാധിയെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും ബെന്‍സിമ അറിയിച്ചിരുന്നു. റയല്‍ മാഡ്രിഡിന്റെ നിലവിലെ സ്‌ക്വാഡിലെ ഏറ്റവും മികച്ച താരമാണ് ബെന്‍സിമ.
റയലിനായി ഈ സീസണില്‍ 29 ഗോളും എട്ട് അസിസ്റ്റും താരം തന്റെ പേരിലാക്കിയിട്ടുണ്ട്. ബെന്‍സിമയുടെ ടീമിലേക്കുള്ള വരവിനെ കുറിച്ച്, താരങ്ങളുടെ ഇന്നലെകള്‍ അല്ല ഇന്നും നാളെയുമാണ് പ്രധാനമെന്ന് കോച്ച് ദിദിയര്‍ വ്യക്തമാക്കി. ജൂണ്‍ 11നാണ് യൂറോയ്ക്ക് തുടക്കമാവുന്നത്. ഫ്രാന്‍സിന്റെ ആദ്യമല്‍സരം ജര്‍മ്മനിക്കെതിരേ 15നാണ്. കിലിയന്‍ എംബാപ്പെ, കിംബാപ്പെ, റാഫേല്‍ വരാനെ, പോള്‍ പോഗ്‌ബെ, ഉസ്മാനെ ഡെംബലേ, ഒലിവര്‍ ജിറൗഡ്, അന്റോണിയോ ഗ്രീസ്മാന്‍ എന്നീ താരങ്ങളെല്ലാം ടീമില്‍ ഇടം നേടിയിട്ടുണ്ട്.