മെസ്സിയുമല്ല സിആര്‍7നുമല്ല ; ആരാണ് ലോകത്തെ ധനികനായ ഫുട്‌ബോള്‍ താരം?
മൂന്നും നാലും സ്ഥാനത്താണ് റൊണാള്‍ഡോയും മെസ്സിയും നില്‍ക്കുന്നത്.
ലിസ്ബണ്‍: ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഫുട്‌ബോള്‍ താരം ആരെന്ന ചോദ്യത്തിന് ഉത്തരം ലോക ഫുട്‌ബോള്‍ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ ലയണല്‍ മെസ്സിയോ അല്ല. തുടര്‍ച്ചയായി മറിച്ച് ബ്രൂണിയന്‍ രാജകുമാരനായ ഫെയ്ഖ് ബോള്‍ക്കിയയാണ്. ബ്രൂണിയന്‍ രാജകുടുംബത്തിലെ അംഗമായ ജെഫ്രി ബോള്‍ക്കിയയുടെ മകനാണ് ഫെയ്ഖ് ബോള്‍ക്കി. 20ബില്ല്യണ്‍ ഡോളറാണ് ഫെയ്ഖിന്റെ ആസ്തി. നിലവില്‍ തായ് ക്ലബ്ബ് ചൗന്‍ബൂറിയ്ക്കായാണ് താരം കളിക്കുന്നത്. ബ്രൂണിയന്‍ ദേശീയ ടീമിനായും താരം കളിക്കുന്നുണ്ട്.
അമേരിക്കയിലെ ലോസ്ആഞ്ചല്‍സില്‍ ജനിച്ച ഫെയ്ഖ് മദ്ധ്യനിര താരമാണ്. ലെസ്റ്റര്‍ സിറ്റി, സതാംപ്ടണ്‍, ചെല്‍സി, പോര്‍ച്ചുഗ്രീസ് ക്ലബ്ബായ സി എസ് മാരിറ്റിമോ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും 24കാരനായ ഫെയ്ഖ് കളിച്ചിട്ടുണ്ട്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മികവ് തെളിയിക്കാന്‍ താരത്തിനായിരുന്നില്ല. തുടര്‍ന്നാണ് പോര്‍ച്ചുഗ്രീസ് ക്ലബ്ബിലേക്ക് ചേക്കേറിയത്.തുടര്‍ന്നാണ് തായ് ക്ലബ്ബിലെത്തുന്നത്.
ആസ്തിയില്‍ രണ്ടാം സ്ഥാനത്തും ലിയോയ്ക്കും റോണയ്ക്കും എത്താന്‍ കഴിഞ്ഞിട്ടില്ല. മുന്‍ ആഴ്‌സണല്‍ മധ്യനിര താരം മാത്യു ഫ്‌ളാമിനിയാണ് രണ്ടാം സ്ഥാനത്ത്. ഇറ്റലിയിലെ ജിഎഫ് ബയോകെമിക്കല്‍സിന്റെ ഫൗണ്ടറാണ് 38കാരനായ ഫ്‌ളാമിനി.മുന്‍ ഫ്രഞ്ച് താരമായ ഫ്‌ളാമിനി മാര്‍സിലെ, ക്രിസ്റ്റല്‍ പാലസ്, എസി മിലാന്‍, ഗെറ്റഫെ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിരുന്നു. 10 ബില്ല്യണ്‍ ഡോളറാണ് താരത്തിന്റെ ആസ്തി. മൂന്നും നാലും സ്ഥാനത്താണ് റൊണാള്‍ഡോയും മെസ്സിയും നില്‍ക്കുന്നത്. 500 മില്ല്യണ്‍ ഡോളറാണ് റൊണാള്‍ഡോയുടെ ആസ്തി. 400മില്ല്യണ്‍ ഡോളറാണ് മെസ്സിയുടെ ആസ്തി. 15 വര്‍ഷം ലോക ഫുട്‌ബോളിനെ അടക്കിവാണ ലിയോയ്ക്കും റോണോയ്ക്കും പക്ഷേ ആസ്തിയില്‍ ഒന്നാമതെത്താന്‍ കഴിഞ്ഞിട്ടില്ല.