ഇന്ത്യയെ പരിഹസിച്ച ഹാമില്‍റ്റനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

അഞ്ചു തവണ ലോകചാംപ്യനായ ഹാമില്‍റ്റണിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിമര്‍ശനങ്ങളുമായി മലയാളികള്‍ ഉള്‍പ്പെടെ കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്.

Update: 2018-11-15 12:50 GMT

ന്യൂഡല്‍ഹി: ഇന്ത്യയെ ദരിദ്രരാജ്യമെന്ന് പരിഹസിച്ച ബ്രിട്ടന്റെ ഫോര്‍മുല വണ്‍ സൂപ്പര്‍ താരം ലെവിസ് ഹാമില്‍റ്റനെതിരേ സോഷ്യല്‍മീഡിയ. അഞ്ചു തവണ ലോകചാംപ്യനായ ഹാമില്‍റ്റണിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിമര്‍ശനങ്ങളുമായി മലയാളികള്‍ ഉള്‍പ്പെടെ കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്.

ഇന്ത്യ ദരിദ്ര രാഷ്ട്രമാണെന്നും ഇതുപോലെ റേസിങ് പാരമ്പര്യമില്ലാത്ത രാജ്യങ്ങളില്‍ എന്തിനാണ് ഫോര്‍മുല വണ്‍ മല്‍സരങ്ങള്‍ നടത്തുന്നതെന്നുമാണ് കഴിഞ്ഞദിവസം ഹാമില്‍റ്റന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

അതിനിടെ ഇന്ത്യക്കാരുടെ പരിഹാസം അതിരുവിട്ടതോടെ നിലപാട് തിരുത്തി ഹാമില്‍റ്റണ്‍ രംഗത്തുവന്നു.തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് അദ്ദേഹം ഇന്ത്യയെ പുകഴ്ത്തിയത്. ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യമാണ് ഇന്ത്യ. മഹത്തായ സംസ്‌കാരമാണ് ഇന്ത്യക്കുള്ളത്. സാമ്പത്തികമായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.




Tags:    

Similar News