തിരിച്ചുവരവിനൊരുങ്ങി കിം ക്ലിസ്‌റ്റേഴ്‌സ്
2012 ല്‍ വിരമിച്ച ക്ലിസ്റ്റേഴ്‌സ് ഏഴ് വര്‍ഷത്തിന് ശേഷമാണ് ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നത്
ലണ്ടന്‍: ലോക മുന്‍ ഒന്നാം നമ്പര്‍ ബെല്‍ജിയത്തിന്റെ കിം ക്ലിസ്റ്റേഴ്‌സ് ടെന്നീസിലേക്ക് തിരിച്ചെത്തുന്നു. 2012 ല്‍ വിരമിച്ച ക്ലിസ്റ്റേഴ്‌സ് ഏഴ് വര്‍ഷത്തിന് ശേഷമാണ് ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നത്. 36 കാരിയായ ക്ലിസ്‌റ്റേഴ്‌സ് ആറ് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ടെന്നിസിലേക്കുള്ള രണ്ടാം വരവ് താരം പ്രഖ്യാപിച്ചത്. 2020ലെ പ്രധാന ടൂര്‍ണ്ണെമെന്റിലൂടെയാണ് ക്ലിസ്റ്റേഴ്‌സ് തിരിച്ചുവരവിനൊരുങ്ങുന്നത്. താരം മൂന്ന് കുട്ടികളുടെ മാതാവാണ്. ബാസ്‌കറ്റ് ബോള്‍ താരം ബ്രിയാന്‍ ലിന്‍ഞ്ചാണ് ഭര്‍ത്താവ്. ഡബ്ല്യൂ റ്റി എ നിയമപ്രകാരം ഗ്ല്രാന്‍സ്ലാം ചാം്പ്യന്‍മാര്‍ക്ക് ടൂര്‍ണമെന്റുകളിലേക്ക് നേരിട്ട് പങ്കെടുക്കാം. ക്ലിസ്റ്റേഴ്‌സ് ഇന്റര്‍നാഷണല്‍ ടെന്നീസ് ഹാള്‍ ഓഫ് ഫെയിമില്‍ അംഗമാണ്. 41 ഡബ്യൂ റ്റി എ കിരീടങ്ങള്‍ സ്വന്തമാക്കിയ ക്ലിസ്റ്റേഴ്‌സ് 20 ആഴ്ച ഒന്നാം റാങ്കില്‍ തുടര്‍ന്നിരുന്നു.