പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ കിരീടം 12ാം തവണയും സ്പെയിനിന്റെ റാഫേല്‍ നദാല്‍ സ്വന്തമാക്കി. ആസ്ത്രേലിയയുടെ 12ാം സീഡ് ഡൊമിനിക്ക് തീമിനെ തോല്‍പ്പിച്ചാണ് നദാല്‍ തന്റെ 18ാം ഗ്രാന്റ്സ്ലാം കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍ 6-3, 5-7, 6-1, 6-1.ആദ്യമായാണ് ഒരു താരം 12 തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്നത്. ഏറ്റവും കൂടുതല്‍ ഗ്രാന്റ്സ്ലാം കിരീടം നേടിയത് റോജര്‍ ഫെഡറര്‍ ആണ്(20).തീമിന്റെ രണ്ടാം ഗ്രാന്റ്സ്ലാം ഫൈനലാണിത്. നദാലിനോട് ഒരു സെറ്റിന് മുന്നിട്ടാണ് തീം തോല്‍വി അടിയറവച്ചത്. 2018ലും ഇരുവരും ഫൈനലില്‍ ഏറ്റുമുട്ടിയിരുന്നു.ഈ മല്‍സരത്തിലും നദാലിനായിരുന്നു കിരീടം.