ന്യൂയോര്‍ക്ക്: തന്റെ 24ാം ഗ്രാന്സ്ലാം കിരീടം നേടിയിറങ്ങിയ സെറീന വില്ല്യംസിന് യു എസ് ഓപ്പണില്‍ പരാജയം. കാനഡയുടെ 19 കാരി ബിയാങ്ക ആന്ദ്രീസയാണ് സെറീനയെ തോല്‍പ്പിച്ച് യു എസ് ഓപ്പണില്‍ മുത്തമിട്ടത്. 6-3, 7-5 എന്നീ സെറ്റുകള്‍ക്കാണ് സെറീനയുടെ തോല്‍വി.
കാനഡയുടെ 15ാം സീഡാണ് ബിയാങ്ക. 37കാരിയായ സെറീനയക്കെതിരേ ബിയാങ്ക മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. തുടക്കം മുതലേ മല്‍സരത്തില്‍ ആധിപത്യം നേടിയത് ബിയാങ്കയ്ക്ക് തുണയായി. കഴിഞ്ഞ തവണ യു എസ് ഓപ്പണില്‍ ജപ്പാന്റെ നവോമി ഒസാക്കയോടും സെറീന ഫൈനലില്‍ തോറ്റിരുന്നു. വന്‍ താരങ്ങളെ അട്ടിമറിച്ചായിരുന്നു ബിയാങ്കയുടെ ഫൈനലിലേക്കുള്ള പ്രയാണം. ബിയാങ്കയുടെ റോള്‍ മോഡലായ സെറീനയെ തോല്‍പ്പിച്ചത് താരത്തെ സംബന്ധിച്ച് വലിയ നേട്ടമാണ്.