യു എസ് ഓപ്പണ്‍ അടച്ചിട്ട കോര്‍ട്ടില്‍ നടത്താന്‍ അനുമതി
ആഗസ്ത് 31 മുതല്‍ സെപ്തംബര്‍ 13 വരെയാണ് മല്‍സരങ്ങള്‍ നടക്കുക.
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ അടച്ചിട്ട കോര്‍ട്ടില്‍ നടത്താന്‍ അനുമതി. ആഗസ്തിൽ അടച്ചിട്ട കോര്‍ട്ടില്‍ ടൂര്‍ണമെന്റ് നടത്താന്‍ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്ര്യൂ ക്യൂമോ അനുവാദം നല്കി. ആഗസ്ത് 31 മുതല്‍ സെപ്തംബര്‍ 13 വരെയാണ് മല്‍സരങ്ങള്‍ നടക്കുക. നേരത്തെ റോജര്‍ ഫെഡറര്‍ പരിക്കിനെ തുടര്‍ന്ന് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു.
താരങ്ങള്‍ക്ക് മതിയായ സുരക്ഷ നല്‍കണമെന്നും അല്ലാത്ത പക്ഷം ടൂര്‍ണ്ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും ഒന്നാം നമ്പര്‍ താരം നൊവാക്ക് ജ്യോക്കോവിച്ച് അറിയിച്ചിരുന്നു. രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. നേരത്തെ കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ടൂര്‍ണമെന്റ് മാറ്റിവച്ചിരുന്നു.എന്നാല്‍ ഓസ്ട്രേലിയന്‍ താരം നിക്ക് ക്രോഗിസ് ടൂര്‍ണമെന്റുമായി മുന്നോട്ട് പോവണമെന്ന് ആവശ്യപ്പെട്ടിരുന്നു. താന്‍ നിര്‍ബന്ധമായും ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് 2016 യുഎസ് ഓപ്പണ്‍ ഫൈനലിസ്റ്റ് കരോലിനാ പ്ലിസ്കോവാ അറിയിച്ചു.