ബിജെപി ഭീകര സംഘടനയെ പോലെ പെരുമാറുന്നു, ഗുണ്ടകളെ ഇറക്കുമതി ചെയ്യുന്നു: തൃണമൂല്‍ കോണ്‍ഗ്രസ്

ബംഗാളില്‍ ബിജെപി ഭീകര സംഘടനയെ പോലെയാണ് പെരുമാറുന്നതെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ തങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുകയാണെന്നും സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കുന്നതിന് ബിഹാറില്‍നിന്നും ഉത്തരാഘണ്ഡില്‍നിന്നും ഗുണ്ടകളെ ഇറക്കുമതി ചെയ്യുകയാണെന്നും മുതിര്‍ന്ന തൃണമൂല്‍ നേതാവും കൊല്‍ക്കത്ത മേയറുമായ ഫര്‍ഹാദ് ഹക്കീം കുറ്റപ്പെടുത്തി.

Update: 2019-06-24 05:11 GMT

കൊല്‍ക്കത്ത: ബിജെപിക്കെതിരേ ഗുരുതര ആരോപണവുമായി പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്. ഭീകര സംഘടനയെ പോലെയാണ് ബിജെപി പെരുമാറുന്നതെന്നും ബംഗാളില്‍ സംഘര്‍ഷം വ്യാപിപ്പിക്കുന്നതിന് ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഗുണ്ടകളെ ഇറക്കുമതി ചെയ്യുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, തൃണമൂല്‍ ബംഗാളിനെ പാകിസ്താനാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു.

അധികാര ഭ്രമം മൂത്ത ബിജെപി സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം പടര്‍ത്താനും ശ്രമിക്കുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ബംഗാളില്‍ ബിജെപി ഭീകര സംഘടനയെ പോലെയാണ് പെരുമാറുന്നതെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ തങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുകയാണെന്നും സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കുന്നതിന് ബിഹാറില്‍നിന്നും ഉത്തരാഘണ്ഡില്‍നിന്നും ഗുണ്ടകളെ ഇറക്കുമതി ചെയ്യുകയാണെന്നും മുതിര്‍ന്ന തൃണമൂല്‍ നേതാവും കൊല്‍ക്കത്ത മേയറുമായ ഫര്‍ഹാദ് ഹക്കീം കുറ്റപ്പെടുത്തി. കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളികളോട് മേഖല വിടാന്‍ നിര്‍ബന്ധിക്കുന്നതായും ഭട്ട്പാറയില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളെ പരാമര്‍ശിച്ച് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ മൊത്തം ഭട്ട്പാറയാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തൃണമൂല്‍ സംസ്ഥാനത്തെ ബംഗാള്‍ ആക്കാന്‍ ശ്രമിക്കുകയാണൈന്ന് ബിജെപി ആരോപിച്ചു. ഭട്ട്പാറയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സംസ്ഥാന ഭരണകൂടത്തിന് താല്‍പര്യമില്ലന്നും സംസ്ഥാനനത്ത് ക്രമസമാധാന നില പാടെ തകര്‍ന്നതായും അവര്‍ ആരോപിച്ചു.

Tags:    

Similar News