ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് സഹോദരന്‍

ഹൗറയില്‍ സൈക്കില്‍ റിപ്പയര്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന സംതുല്‍ ദോലോയിയാണ് കൊല്ലപ്പെട്ടത്.

Update: 2019-06-10 15:09 GMT

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം അതിരൂക്ഷമായി തുടരുന്ന പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ അജ്ഞാത സംഘം കൊലപ്പെടുത്തി. ഹൗറയില്‍ സൈക്കില്‍ റിപ്പയര്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന സംതുല്‍ ദോലോയിയാണ് കൊല്ലപ്പെട്ടത്.

അതേസമയം, കൊലയ്ക്കു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ദോലോയിയുടെ സഹോദരന്‍ ആരോപിച്ചു. ഇന്നലെ രാത്രി കട പൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കടയുടെ പിറകിലുള്ള പാടത്ത് വച്ചാണ് ദോലോയിയെ കൊലപ്പെടുത്തിയത്. അക്രമി സംഘം കട അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹം റോഡില്‍ വച്ച് ഇയാളുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് സംഭവ സ്ഥലത്തെത്താതെ മൃതദേഹം സംസ്‌ക്കരിക്കിലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

Tags:    

Similar News