സുവര്‍ണ ക്ഷേത്രത്തിന് സമീപത്തെ സ്‌ഫോടനം; അഞ്ച് പേര്‍ പിടിയില്‍
മയക്കുമരുന്ന് ഇഞ്ചക്ഷനുകളും പ്രതിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
അമൃത്സര്‍: സുവര്‍ണ ക്ഷേത്രത്തിന് സമീപത്തുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ അഞ്ച് പേര്‍ പിടിയില്‍. ബോംബ് എറിഞ്ഞ ആള്‍ ഉള്‍പ്പെടെ അഞ്ച് പേരെയാണ് നിലവില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.അമൃത്സറില്‍ ഇന്നലെ രാത്രിയാണ് സ്‌ഫോടനം ഉണ്ടായത്.വിവിധ രീതിയിലെ പടക്കങ്ങളിലുപയോഗിക്കുന്ന പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് പ്രാഥമിക വിവരം. നേരത്തെ മെയ് ആറിനും എട്ടിനും സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം നടന്നിരുന്നു. അര്‍ധരാത്രി 12.30ഓടെയാണ് സ്‌ഫോടനം നടന്നത്. തനിക്കൊരു സംഘടനയുമായി ബന്ധമില്ലെന്ന് പ്രധാന പ്രതി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചില ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതി മൊഴി നല്‍കിയതായും റിപ്പോര്‍ട്ട് വിശദമാക്കുന്നു. മയക്കുമരുന്ന് ഇഞ്ചക്ഷനുകളും പ്രതിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.