ചാംപ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്‍മാര്‍ ഇറങ്ങുന്നു

റയല്‍ മാഡ്രിഡ് ആദ്യമല്‍സരത്തില്‍ ഏറ്റുമുട്ടുന്നത് ജര്‍മ്മന്‍ ബുണ്ടസാ ലീഗ് വമ്പന്‍മാരായ വിഎഫ്ബി സ്റ്റുഗര്‍ട്ടുമായാണ്.

Update: 2024-09-17 06:56 GMT

മാഡ്രിഡ്: യുവേഫാ ചാംപ്യന്‍സ് ലീഗിന് ഇന്ന് തുടക്കമാവും. പുതിയ ഫോര്‍മാറ്റില്‍ ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റ് എന്ന പ്രത്യേകത ഇത്തവണയുണ്ട്. അതിനാല്‍ വമ്പന്‍മാരെല്ലാം പരസ്പരം നേര്‍ക്ക്‌നേര്‍ വരുന്നുണ്ട. ആദ്യ ദിനം നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, എസി മിലാന്‍, ബയേണ്‍ മ്യുണിക്ക്, യുവന്റസ് എന്നിവര്‍ ഇറങ്ങും. ഇന്ന് രാത്രി 10.15നാണ് ആദ്യ മല്‍സരം. ഇറ്റാലിയന്‍ സീരി എയിലെ പ്രബലരായ യുവന്റസും റഷ്യന്‍ ക്ലബ്ബ് പിഎസ് വി ഐന്തോവനും ഇന്ന് ആദ്യ മല്‍സരത്തില്‍ ഏറ്റുമുട്ടും.

ഇതേ സമയം നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ സ്വിസ് ക്ലബ്ബ് യങ് ബോയിസ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആസ്റ്റണ്‍ വില്ലയുമായി കൊമ്പുകോര്‍ക്കും. ചാംപ്യന്‍സ് ലീഗിലെ അതികായന്‍മാരായ റയല്‍ മാഡ്രിഡ് ആദ്യമല്‍സരത്തില്‍ ഏറ്റുമുട്ടുന്നത് ജര്‍മ്മന്‍ ബുണ്ടസാ ലീഗ് വമ്പന്‍മാരായ വിഎഫ്ബി സ്റ്റുഗര്‍ട്ടുമായാണ്. സാന്റിയാഗോ ബെര്‍ണാബ്യുവിലാണ് മല്‍സരം.രാത്രി 12.30നാണ് മല്‍സരം. ഇതേ സമയം പോര്‍ച്ചുഗലില്‍ നടക്കുന്ന മല്‍സരത്തില്‍ സ്പോര്‍ട്ടിങ് സിപി ഫ്രഞ്ച് ക്ലബ്ബ് ലിലേയെ നേരിടും.

ഇന്ന് അര്‍ദ്ധരാത്രി 12.30ന് ബയേണ്‍ മ്യുണിക്ക് ക്രൊയേഷ്യന്‍ ക്ലബ്ബ് ഡൈനാമോ സെഗരിബിനെ നേരിടും. ഇതേ സമയം മിലാനില്‍ നടക്കുന്ന ക്ലാസ്സിക്ക് മല്‍സരത്തില്‍ എ സി മിലാന്‍ പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ലിവര്‍പൂളുമായി പോരാടും.






Tags:    

Similar News