യുഎഇയുടെ ചാന്ദ്രദൗത്യവുമായി കൈകോര്‍ത്ത് ചൈന

ഭാവി ചന്ദ്ര പര്യവേക്ഷണ ദൗത്യത്തിനായി മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററും (എംബിആര്‍എസ്‌സി) ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷനും (സിഎന്‍എസ്എ) കൈകോര്‍ക്കാനും ഇരുവരും ധാരണയായിട്ടുണ്ട്.

Update: 2022-09-19 11:36 GMT

അബുദബി: ചന്ദ്രനില്‍ ആദ്യ റോവര്‍ ഇറക്കാന്‍ യുഎഇയെ ചൈന സഹായിക്കും. ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ ചൈനയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (യുഎഇ) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഭാവി ചന്ദ്ര പര്യവേക്ഷണ ദൗത്യത്തിനായി മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററും (എംബിആര്‍എസ്‌സി) ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷനും (സിഎന്‍എസ്എ) കൈകോര്‍ക്കാനും ഇരുവരും ധാരണയായിട്ടുണ്ട്.

ഈ നവംബറില്‍, റാഷിദ് എന്ന പേരിലുള്ള 10 കിലോഗ്രാം റോവര്‍ ഉള്‍പ്പെടുന്ന ആദ്യത്തെ ചാന്ദ്ര ദൗത്യം വിക്ഷേപിക്കാന്‍ യുഎഇ പദ്ധതിയിടുന്നുണ്ട്. കരാര്‍ പ്രകാരം ചന്ദ്രനില്‍ റോവര്‍ ഇറക്കുന്നതിനും ഡാറ്റാ ട്രാന്‍സ്മിഷനിലും നിരീക്ഷണത്തിലും നിയന്ത്രണത്തിലും ചൈന യുഎഇയെ സഹായിക്കും.ബഹിരാകാശ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ സഹകരണമാണിത്.2006ല്‍ സ്ഥാപിതമായ മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തിന് യുഎഇയുടെ ദേശീയ ബഹിരാകാശ പദ്ധതി വികസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തമുണ്ട്. യുഎഇ സാറ്റലൈറ്റ് പ്രോഗ്രാം, യുഎഇ ബഹിരാകാശയാത്രിക പ്രോഗ്രാം, യുഎഇ ചൊവ്വ പര്യവേക്ഷണ ദൗത്യം, മാര്‍സ് 2117 പ്രോഗ്രാം എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന 200ലധികം ശാസ്ത്രജ്ഞര്‍ ഈ കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.


Tags:    

Similar News