തിരുവനന്തപുരത്ത് ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി; 17കാരന്റെ ഇരുകൈപ്പത്തികളും അറ്റു
തിരുവനന്തപുരം: മണ്ണന്തലയില്‍ നാടന്‍ ബോംബു നിര്‍മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ നാലു പേര്‍ക്ക് പരിക്ക്. നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ രണ്ടു കൈപ്പത്തികളും അറ്റു. ഒപ്പമുണ്ടായിരുന്ന അഖിലേഷിനും ഗുരുതരമായി പരിക്കേറ്റു. നിസ്സാര പരിക്കേറ്റ കിരണ്‍, ശരത് എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു.കൊല്ലംകോട് പന്നിയോട്ടുകോണം സ്വദേശി അനിജിത്ത് (18), വട്ടപ്പാറ വേങ്കവിള സ്വദേശി അഖിലേഷ് (19), നെടുമങ്ങാട് സ്വദേശി അനിരുദ്ധ് (18), വട്ടപ്പാറ സ്വദേശി കിരണ്‍ (19) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ബോംബ് നിര്‍മിച്ചത് പോലിസിനെ എറിയാനാണോ എന്നു സംശയമുണ്ട്. നാലു പേര്‍ക്കുമെതിരെ വഞ്ചിയൂരില്‍ ബൈക്ക് മോഷണക്കേസുണ്ട്.