സുഖോയ്30 വെടിവെച്ചിട്ടെന്ന് പാകിസ്താന്‍; അസംബന്ധമെന്ന് ഇന്ത്യ
പാക് യുദ്ധ വിമാനം ഇന്ത്യ വെടിവെച്ച് വീഴ്ത്തിയതിന്റെ നാണക്കേട് മറയ്ക്കാനാണ് പാകിസ്താന്‍ നുണപ്രചാരണങ്ങള്‍ നടത്തുന്നതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ന്യൂഡല്‍ഹി: ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം വെടിവെച്ചിട്ടെന്ന പാക് അവകാശവാദം അസംബന്ധമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം. പാക് യുദ്ധ വിമാനം ഇന്ത്യ വെടിവെച്ച് വീഴ്ത്തിയതിന്റെ നാണക്കേട് മറയ്ക്കാനാണ് പാകിസ്താന്‍ നുണപ്രചാരണങ്ങള്‍ നടത്തുന്നതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പാക് പോര്‍വിമാനങ്ങളുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്ന ഇന്ത്യയുടെ സുഖോയ്30 വിമാനം സുരക്ഷിതമായി തിരിച്ചെത്തിയതായും പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.
കഴിഞ്ഞ ആഴ്ച നടന്ന ഏറ്റുമട്ടലിനിടെ അതിര്‍ത്തി ലംഘിച്ച പാക് എഫ്16 യുദ്ധ വിമാനത്തെ വെടിവെച്ചിടുന്നതിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനത്തെ പാകിസ്താന്‍ തകര്‍ത്തിരുന്നു. ഇതോടൊപ്പം ഇന്ത്യയുടെ സുഖോയ് വിമാനത്തെയും വിഴ്ത്തിയെന്നാണ് പാകിസ്താന്‍ അവകാശപ്പെട്ടത്.
പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിക്കുന്നുവെന്ന റിപോര്‍ട്ടുകളെതുടര്‍ന്ന് ഇവയെ പ്രതിരോധിക്കാനായി മിറാഷ് 2000, സുഖോയ് 30, മിഗ് 21 എന്നീ യുദ്ധ വിമാനങ്ങള്‍ ഇന്ത്യ നിയോഗിച്ചിരുന്നു.കൃത്യമായതും വേഗതയാര്‍ന്നതുമായ സുഖോയ് വിമാനത്തിന്റെ ഉപയോഗത്തിലൂടെ പാകിസ്താന്റെ മിസൈല്‍ ആക്രണമത്തെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. അതിനിടെ, പാകിസ്താന്‍ എഫ്16 വിമാനമുപയോഗിച്ച് അമ്രാം മിസൈലുകളും പ്രയോഗിച്ചിരുന്നു. മറ്റൊരു രാജ്യത്തിന് നേരെ ഉപയോഗിക്കരുതെന്നും സ്വയം പ്രതിരോധത്തിനും സായുധസംഘങ്ങള്‍ക്കെതിരേയും മാത്രമേ ഉപയോഗിക്കാവു എന്ന കര്‍ശന നിബന്ധനയോടെയാണ് യുഎസ് ഈ പോര്‍വിമാനങ്ങള്‍ പാകിസ്താന് കൈമാറിയത്.