വാക്‌സിനെടുക്കാത്തവരെ 'പിടിച്ച് പുറത്താക്കു'മെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍
വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ ഹോട്ടലുകളില്‍ പ്രവേശനമുണ്ടായിരിക്കുകയുള്ളു. ജനുവരി 15 ന് ശേഷം വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പുറത്തിറങ്ങനാവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി
പാരിസ്: വാക്‌സിനെടുക്കാത്തവരെ പിടിച്ച് പുറത്താക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍. വാക്‌സിന്‍ വിരുദ്ധര്‍ക്കെതിരേ നാടന്‍ ഫ്രഞ്ച് ഭാഷയില്‍ പ്രതികരിച്ച പ്രസിഡന്‌റിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതി പക്ഷ രംഗത്തെതി. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് നാലു മാസംമാത്ര ബാക്കി നില്‍ക്കെ വാക്‌സിന്‍ വിരുദ്ധരെ അധിക്ഷേപിച്ച പ്രസിഡന്റ് സ്ഥാനത്തിന് യോഗ്യനല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇനിയും വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പുറത്തിറങ്ങനാവില്ല. റെസ്റ്റോറന്റില്‍ പോകാനാകില്ല, കാപ്പി കുടിക്കാനാകില്ല. മക്രോണ്‍ പറഞ്ഞു.
വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ ഹോട്ടലുകളില്‍ പ്രവേശനമുണ്ടായിരിക്കുകയുള്ളു. അദ്ദേഹം പ്രദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ജനുവരി 15 ന് ശേഷം വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പുറത്തിറങ്ങനാവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വാക്‌സിന്‍ വിരുദ്ധര്‍ക്കെതിരേ സംസാരിച്ചത് വളരെ മോശം ഭാഷയായിപ്പോയെന്ന വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. അസഭ്യ പ്രയോഗങ്ങള്‍ നടത്തി നേരത്തെയും ഫ്രഞ്ച് പ്രസിഡന്റ് വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്.