കെഎസ്ആര്‍ടിസിസി ബസില്‍ കടത്തിയ 30 ലക്ഷം രൂപയയുടെ കുഴല്‍പ്പണം പിടികൂടി; മഹാരാഷ്ട്ര സ്വദേശി യശ്ദീപ് അറസ്റ്റില്‍

മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തുകയായിരുന്ന 30 ലക്ഷം രൂപ പിടികൂടിയത്.

Update: 2022-09-16 18:33 GMT
കെഎസ്ആര്‍ടിസിസി ബസില്‍ കടത്തിയ 30 ലക്ഷം രൂപയയുടെ കുഴല്‍പ്പണം പിടികൂടി; മഹാരാഷ്ട്ര സ്വദേശി യശ്ദീപ് അറസ്റ്റില്‍

കാസര്‍കോട്: കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടി. 30 ലക്ഷം രൂപയാണ് എക്‌സൈസ് സംഘം പിടികൂടിയത്. മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തുകയായിരുന്ന 30 ലക്ഷം രൂപ പിടികൂടിയത്.

മഹാരാഷ്ട്ര സ്വദേശി യശ്ദീപിനെ അറസ്റ്റ് ചെയ്തു. മംഗളൂരുവില്‍ നിന്ന് മലപ്പുറം മഞ്ചേരിയിലേക്ക് പണം കടത്താനായിരുന്നു പ്രതിയുടെ ശ്രമം. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട പണമാണിതെന്നാണ് സൂചന. തുടര്‍ അന്വേഷണത്തിനായി കേസ് പോലിസിന് കൈമാറി.

ഇടനിലക്കാരെ നിയന്ത്രിക്കുന്ന സംഘങ്ങളെകുറിച്ചും അന്വേഷണം നടത്താനാണ് തീരുമാനം. കര്‍ണാടക വഴിയുള്ള കുഴല്‍പ്പണ കടത്ത് വ്യാപകമാകുന്നതായാണ് വിവരം.

Tags:    

Similar News