ജയ് ഭീം: നടന്‍ സൂര്യയുടെ വീടിന് പോലിസ് കാവല്‍
വണ്ണിയാര്‍ സമുദായത്തെ ചിത്രത്തില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് വണ്ണിയാര്‍ സംഘം നിര്‍മാതാക്കളായ സൂര്യയ്ക്കും ഭാര്യ ജ്യോതികയ്ക്കും സംവിധായകന്‍ ടി ജെ ജ്ഞാനവേലിനും കഴിഞ്ഞ ദിവസം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു
ചെന്നൈ: വണ്ണിയാര്‍ സമുദായത്തിന്റെ ഭാഗത്തു നിന്നുണ്ടായ ഭീഷണിയെ തുടര്‍ന്ന് നടന്‍ സൂര്യയുടെ വീട്് പോലിസ് കാവലില്‍. സൂര്യയുടെ ചെന്നൈയിലെ വീടിനാണ് പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയത്. ജയ് ഭീം ചിത്രത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് താരത്തിനെതിരെ നിരവധി ഭീഷണികള്‍ ഉയര്‍ന്നിരുന്നു. വണ്ണിയാര്‍ സമുദായത്തെ ചിത്രത്തില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് വണ്ണിയാര്‍ സംഘം നിര്‍മാതാക്കളായ സൂര്യയ്ക്കും ഭാര്യ ജ്യോതികയ്ക്കും സംവിധായകന്‍ ടി ജെ ജ്ഞാനവേലിനും കഴിഞ്ഞ ദിവസം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. സിനിമ വണ്ണിയാര്‍ സമുദായത്തിന്റെ അഭിമാനത്തിന് മങ്ങലേല്‍പ്പിച്ചതായി പരാതിയില്‍ പറയുന്നു. നവംബര്‍ 14ന് ഒരു സംഘം പട്ടാളി മക്കല്‍ കക്ഷി(പിഎംകെ) പ്രവര്‍ത്തകര്‍ തമിഴ്‌നാട്ടിലെ തിയറ്ററിലേക്ക് ഇരച്ചുകയറി സുര്യ സിനിമയുടെ പ്രദര്‍ശനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സൂര്യയെ ആക്രമിക്കുന്നവര്‍ക്ക് പിഎംകെ മയിലാടുദുരൈ ജില്ലാ സെക്രട്ടറി പന്നീര്‍ശെല്‍വം ഒരു ലക്ഷം സമ്മാനവും പ്രഖ്യാപിച്ചു. സുര്യയ്കക്കും ജയ് ഭീം അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരായ ആക്രമണത്തിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. 'ഞങ്ങള്‍ കമല്‍ഹാസനൊപ്പം നിന്നു. വിജയ്‌ക്കൊപ്പം നിന്നു. ഞങ്ങള്‍ സൂര്യയ്‌ക്കൊപ്പം നില്‍ക്കുന്നു. അഭിപ്രായ വ്യത്യാസത്തിന്റെയോ വ്യക്തിവൈരാഗ്യത്തിന്റെയോ പേരില്‍ ഒരു കലാകാരനെ ഭീഷണിപ്പെടുത്തുന്നതോ കലാസൃഷ്ടിയുടെ പ്രദര്‍ശനത്തെ ഭീഷണിപ്പെടുത്തുന്നതോ ഭീരുത്വമാണെന്ന് വിശ്വസിക്കുന്നവരെ 'ഞങ്ങള്‍' പ്രതിനിധീകരിക്കുന്നു.അവര്‍ പറഞ്ഞു' ജയ് ഭീമിന്റെ നിര്‍മ്മാതാക്കള്‍ക്കൊപ്പമാണ് ഞാന്‍ നില്‍ക്കുന്നതെന്ന് നടന്‍ സിദ്ധാര്‍ത്ഥും പ്രതികരിച്ചു.